പൊട്ടി വിടരുന്ന കിനാക്കളുമായി ഞങ്ങൾ നാലാം ക്ലാസിലേക്കു പ്രവേശിക്കുന്നു. ഗോപാലൻ മാസ്റ്ററുടെ ക്ലാസ്.
ഓർമ്മയിലിരിക്കുന്ന ചില സഹപാഠികൾ M.P ഭാസ്ക്കരൻ, ബാലൻ, P.K ശ്രീനിവാസൻ ,വേണു, രാജൻ, രാമചന്ദ്രൻ ,കരുണൻ, ശാന്ത, പ്രേമ, വാസന്തി.
ദിനങ്ങൾ കൊഴിയുന്നു... പരീക്ഷകൾ വരുന്നു. ഞാൻ ഫസ്റ്റ് ആകുന്നു.
ആ വർഷത്തെ അവസാന ദിവസവും വന്നു.... നീണ്ട മദ്ധ്യവേനൽ ഒഴിവുദിവസങ്ങൾ....!
വൺ..... ടൂ..... ത്രീ...... ഒഴിവുദിവസങ്ങൾ കഴിഞ്ഞു.....
അടുത്ത അദ്ധ്യയന വർഷം വന്നു.... വിജയികളുടെ പേരുവിളിച്ചപ്പോൾ എനിയ്ക്കു പകരം P.K ശ്രീനിവാസൻ എഴുനേറ്റുനിന്നു
എല്ലാവരും V - Aയിലേക്കു പോയി... ഞാൻ അവിടെത്തന്നെ ഇരുന്നു....
------------
V - A
--------
....... ഞാൻ അവിടെ വ്യസനിച്ചിരിയ്ക്കുന്നത് ഗോപാലൻ മാസ്റ്റർ കണ്ടു. അദ്ദേഹം അതിശയിച്ചു. "നീയെന്താപോവാത്തത് "
ഒടുവിൽ മാസ്റ്റർക്കു കാര്യം മനസ്സിലായി."നീ പോയി അവനോട് ഇവിടേയ്ക്കു വരാൻ പറയൂ "
ഞാൻ ഹൈമവതി ടീച്ചറുടെ ക്ലാസ്സിലേക്കു ചെന്നു. ഞാൻ പറഞ്ഞു "P.K ശ്രീനിവാസനോട് ഗോപാലൻ മാസ്റ്ററുടെ ക്ലാസിലേക്കു ചെല്ലാൻ പറഞ്ഞു "
ടീച്ചർ അവനെ അവിടേയ്ക്കു പറഞ്ഞയച്ചു
ഞാൻ എന്റെ സുഹൃത്തുക്കളോടുകൂടി അദ്ധ്യയനം ആരംഭിച്ചു.
പത്മനാഭൻ ,വേണു,ദാമോദരൻ, ഭാസ്ക്കരൻ, ചന്ദ്രൻ ,ബാലൻ, M.K ബാലൻ, കൃഷ്ണൻ, വത്സൻ.... ശാന്ത, പ്രേമ, സതി, ശാന്ത, ശാന്തകുമാരി, വാസന്തി, സരസ, ജാനു ,ലീല'......
ഇംഗ്ലീഷ്, മലയാളം - ഹൈമവതി ടീച്ചർ.
കണക്ക്, സയൻസ് - കുഞ്ഞിക്കണ്ണൻ മാഷ്.
സോഷ്യൽ സ്റ്റഡീസ് _ കുഞ്ഞിരാമൻ
മാഷ്.
ഡ്രോയിങ്ങ് - ഹൈമവതി ടീച്ചർ.
മാംസഭുക്കുകളായ സസ്യങ്ങളെ പറ്റിയും വിക്രമാദിത്യൻ, അശോകൻ എന്നീ ചക്രവർത്തിമാരെപ്പറ്റിയും ഞങ്ങൾ പഠിക്കുന്നു. ഇംഗ്ലീഷ് ABCD ആദ്യമായി പഠിക്കുന്നു .
ഒരു ദിവസം ഞാൻ ക്ലാസിൽ ഹാജരാവതി രു ന്നതിനു കിട്ടിയ അടിയുടെ ചൂട് കൈകളിലെന്നപോലെ മനസ്സിലും മായാതെ കിടക്കുന്നു. പക്ഷെ, അവരുടെ സ്നേഹം ആ ചൂടി നേപ്പോലും മഞ്ഞുകട്ടയാക്കുന്നതാണ്.
സ്നേഹം നിറഞ്ഞ സുഹൃദ് വലയത്തിന്റെയും രസം നിറഞ്ഞ പഠനത്തിന്റെയും ഇടയിൽ...... ഞാൻ മടിയനായി ഇരുന്നുവോ.....
"ഇല്ല " എന്നാണ് മനസ്സ് പറയുന്നത് അതെന്തെങ്കിലും ആവട്ടെ..... ഞാൻ ആ വർഷം തോൽക്കുന്നു.... എങ്കിലും എനിയ്ക്കു വിരസത അനുഭവപ്പെടുന്നില്ല.....!..... പുതിയ
സ്നേഹിതന്മാർ...
അരുൺ കുമാർ, ശ്രീകുമാർ ,രവീന്ദ്രൻ, ഭാസ്ക്കരൻ, ബാലരാമൻ, കരുണാകരൻ, ശ്രീ ധരൻ, പ്രഭാകരൻ, ശ്രീധരി...
കാൽക്കൊല്ല പരീക്ഷകഴിഞ്ഞ തിന്നു ശേഷം പുതുതായി വന്ന വർ T. K. മാധവൻ, T.K. ഗോപാലൻ,T. ഗോപാലൻ.ഇവർ മൂന്നു പേരും അടുത്തുള്ള ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്.
അരക്കൊല്ല പരീക്ഷ കഴിഞ്ഞ യു ടനെ ടീച്ചർ നീണ്ട ഒരു അവധിയെടുക്കുകയുണ്ടായി. പകരം
ഒരു കാർത്യായനി ടീച്ചർ വന്നു. എന്റെ കഷ്ടകാലം തുടങ്ങി...
"മാവേലി നിന്റെ വരവു മൂലം,
പാവങ്ങൾകഷടത്തിലായി ഞങ്ങൾ "
" ശ്രീനിവാസൻ പോയട്രി ബൈഹാർട്ട് പഠിച്ചു വൈകുന്നേരം ചൊല്ലിത്തരണം" കാർത്യായനി ടീച്ചർ.
എങ്കിലും രസകരങ്ങളായ ദിനങ്ങൾ.... പക്ഷെ, ഒരു കരിനിഴൽ ഞങ്ങളുടെ കുടുംബത്തിൽ വന്നു പെട്ടു. എന്റെ കൊച്ചു സോദരി സുനന്ദ ഒരു ഞായറാഴ്ച രാത്രിയിൽ പെട്ടെന്നു മരണമടഞ്ഞു.ആ ദുഃഖത്തിന്റെ കരിനിഴൽ എന്റെ മനസ്സിൽ മായാതെ കിടക്കുന്നു.....
ഞാൻ കുറേ ദിവസങ്ങൾ സ്ക്കൂളിൽ പോയില്ല.
അവസാനത്തെ പരീക്ഷ ഞാൻ തട്ടിനീക്കി... ആ അദ്ധ്യയന വർഷം അവസാനിച്ചു. ദുഃഖത്തിന്റെ നാളുകൾ..... ഉത്സവമില്ല... വിഷുവില്ല..... ആ ഒഴിവുകാലങ്ങൾ വേഗത്തിൽ അവസാനിച്ചില്ല. ഞാൻ ആവർഷവും തോറ്റു.ഇതിനിടയിൽ എന്തെല്ലാം സംഭവിച്ചു..... ദിനങ്ങൾ ഒരു പെരുമ്പാമ്പിനേ പോലെ വഴിഞ്ഞിഴയുന്നു.
----------
V - A
---------
ഒരു ചെറിയ മാറ്റത്തോടെ ഞാൻ ഹൈമവതി ടീച്ചറുടെ ക്ലാസ്സിൽ
പഠനം തുടർന്നു.....
ഇംഗ്ലീഷ്, മലയാളം, ഡ്റോയിങ്ങ് -ഹൈമവതി ടീച്ചർ.
സയിൻസ് - മീനാക്ഷി ടീച്ചർ (കുറച്ചു ദിവസം) പിന്നീട് ഉണ്ണിരാമൻകുട്ടി മാസ്റ്റർ.
സോഷ്യൽ സ്റ്റഡി -തങ്കമ്മ ടീച്ചർ.
കണക്ക് - മീനാക്ഷി ടീച്ചർ.
പാട്ട് - അച്ചുതൻ മാഷ്.
ഞങ്ങൾ തോറ്റവർ....M. Pഭാസ്ക്കരൻ, രവീന്ദ്രൻ,T.K ഗോപാലൻ,T. ഗോപാലൻ, പ്രഭാകരൻ.
പിന്നെ, പുതുമുഖങ്ങൾ - ഹൈദർ, കുഞ്ഞഹമ്മദ്, ജയചന്ദ്രൻ ,ശ്രീധരൻ (പാട്ടുകാരൻ ), ശ്രീനിവാസൻ ,പ്രേമ, വിമല, അംബിക, പ്രമീള, ഈവ് ലൈൻ, സുലേഖ.
T.K ഗോപാലൻ, രവീന്ദ്രൻ ഇവർ എന്റെ അടുത്തകൂട്ടുകാരായിരുന്നു. കൂട്ട്കെട്ട് വളരെ ദൃഢമായിരുന്നു.
കേട്ടെഴുത്തെല്ലാം ശരിയായാൽ ക്ലാസിലെ ഒന്നാമത്തെ ബഞ്ചിൽ ഒന്നാമതായി ഇരുത്തും . T.K ഗോപാലനും സുലേഖയും അംബികയും ഞാനും ആണ് സ്ഥിരമായി ഒന്നാം സ്ഥാനത്ത് മാറി വരിക......
ഹൈദറിനു ഹിന്ദി സിനിമാ പാട്ടിൽ വലിയ കമ്പമാണ്.സാഹിത്യ സമാജത്തിൽ ഹിന്ദി പാട്ടിനു സ്ഥിരം പതിവുകാരനാണവൻ.വലിയ ഹാളിൽ വെച്ചായിരുന്നു പരിപാടി. അഞ്ചാം ക്ലാസുമുതലുള്ള കുട്ടികളാണ് ഇതിൽ പങ്കെടുത്തിരുന്നത്. അദ്ധ്യക്ഷനെ പുറമെ നിന്നും ക്ഷണിക്കുന്നു.
പരിപാടി നടക്കുമ്പോൾ ബഹളം വയ്ക്കുന്നവരെ നോട്ട് ചെയ്യാൻ വേണ്ടി അതാത് ക്ലാസിലെ ഡീലർമാരെ ഏർപ്പെടുത്തിയിരുന്നു. ഞങ്ങളുടെ ലീഡർ ഗോപാലനായതുകൊണ്ട് എനിക്കതിൽ ഇളവ് കിട്ടിയിരുന്നു.
ഞാൻ എല്ലാ പരീക്ഷകളും വാശിയോടെ എഴുതി.വിരഹ വേദനയും പേറിക്കൊണ്ട് ഒഴിവുകാലം പിന്നേയും വന്നു.പരീക്ഷ കഴിയാൻ കാത്തിരിക്കുകയാണ്, ഉത്സവ പറമ്പിലേക്കു കുതിക്കുവാൻ....T.K. ഗോപാലൻ നാട്ടിലേക്കു പോവുകയാണ്. അവന്റെ നാട് പയേ യാളിയാണ്.( പ്രിയ സുഹൃത്തേ, ഇപ്പോൾ നീയെന്തു ചെയ്യുന്നു..).
സുലേഖ സബ് ഇൻസ്പെക്ടറുടെ മകൾ... സ്കൂളിനടുത്താണ് വീട്.
...... ഉത്സവവും മാവിൻ ചുവടും, വിഷുവുമായി ഒഴിവുകാലം പറന്നു പോയി.... ജൂൺ - 3 - അന്ന് വിദ്യാലയം തുറക്കും. ഞാനും ഗോപാലനും, രവീന്ദ്രനും പാസ്സായിരിക്കുന്നു. ഞാൻ സന്തോഷിച്ചു.സുലേഖയും അംബികയും പാസ്സായിട്ടുണ്ടോയെന്നു പ്രത്യേകം നോക്കി.... പാസ്സായിട്ടുണ്ട്.
ജൂൺ3 - ഒരു സുപ്രഭാതം പൊട്ടി വിടർന്നു. അങ്ങിനെ ഞാൻ വേദനയ്ക്കുന്ന മനസ്സുമായി ഹൈമവതി ടീച്ചറുടെ ക്ലാസ്സിനോട് വിട വാങ്ങി.....
- ________
VI- A
---------
ഞങ്ങൾ ആറാം സ്റ്റാൻഡേ ർഡിലേയ്ക്കു കാലെടുത്തു വെച്ചു.
ക്ലാസ് ടീച്ചർ, നാരായണി ടീച്ചർ.
കണക്ക്, സോഷ്യൽസ്റ്റഡി, േഡ്രായിങ്ങ് - നാരായണി ടീച്ചർ.
ഇംഗ്ലീഷ് - ഹൈമവതി ടീച്ചർ.
മലയാളം - അച്ചുതൻ മാസ്റ്റർ.
ക്രാഫ്റ്റ് - ആര്യൻമാസ്റ്റർ.
വിദ്യാർത്ഥികൾ.....T.K. ഗോപാലൻ, രവീന്ദ്രൻ, ഭാസ്ക്കരൻ,
T. ഗോപാലൻ, പ്രഭാകരൻ,V.V. സദാനന്ദൻ, ചന്ദ്രശേഖരൻ, വേണു....
വിദ്യാർത്ഥിനികൾ - സുലേഖ, അംബിക, വാസന്തി, ഈവ് ലൈൻ, ശ്രീ ധരി, ഗൗരി,ദേവി, പത്മിനി.....
........ ഒരു ദുഃഖാനുഭവം ഇന്നും നിലനില്ക്കുന്നു....
ഒരു ദിവസം പുസ്തക കെട്ടുകളുമായി ക്ലാസിലേക്കു കടന്നു ചെല്ലുമ്പോൾ, സുലേഖയും കൂട്ടുകാരും സംസാരിക്കുന്നതു കേട്ടു.....
" പാവം, അവന്റെ അവസാനത്തെ പ്രസംഗമായിരുന്നു " -സുലേഖ.
ഞാൻ ഒന്നമ്പരന്നു......
പിന്നീടറിഞ്ഞു,സുഹൃത്ത് T. ഗോപാലൻ ഞങ്ങളോടും, ഈ ലോകത്തോടും എന്നത്തേയുക്കുമായി യാത്ര പറഞ്ഞിരിക്കുന്നു.
അവനു ടൈഫോയിഡു ആയിരുന്നു.
സ്ക്കൂളിൽ അനുശോചന യോഗം ചേർന്നു...
കുഞ്ഞിരാമൻ മാസ്റ്റർ അവനെക്കുറിച്ചു സംസാരിച്ചു.
"ഗോപാലൻ നല്ലൊരു വിദ്യാർത്ഥിയായിരുന്നു, ക്ലാസിൽ ശോഭിച്ചില്ലങ്കിൽകൂടി അവന്നു പ്രത്യേകമൊരുകഴിവുണ്ടായിരുന്നു.... ഞാനത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.പ്രസംഗിക്കാനും....
സാഹിത്യ സമാജത്തിൽ അവനത് നമുക്ക് കാട്ടിത്തന്നിരുന്നു. അവന്റെ ആത്മാവിന്ന് നിത്യ ശാന്തിനേർന്നു കൊള്ളുന്നു.... ".
ഞങ്ങൾ നെടുവീർപ്പിട്ടു... ചിലർ കരഞ്ഞുവോ... അന്നു വിദ്യാലയത്തിന്നവധിയായിരുന്നു.
പി റെറദിവസം ഗോപാലനില്ലാത്ത
ക്ലാസ് ഉണർവില്ലാതെ ആരംഭിച്ചു.
എല്ലാവർക്കും ഒരു മൗനം.
ദിനങ്ങൾ....ആഴ്ചകളും... ആഴ്ചകൾ മാസങ്ങളുമായപ്പോൾ ഞങ്ങൾ ഗോപാലനെ വിസ്മൃതിയിലേയ്ക്കു തള്ളിക്കളഞ്ഞു...!
പിന്നീട് പറയത്തക്ക വിശേഷങ്ങളൊന്നുമില്ലാതെ ആവർഷത്തെ അദ്ധ്യയനവും അവസാനിക്കുന്നു.
-------------
VII - A
-----------
ക്ലാസ്സ് ടീച്ചർ ഉണ്ണിരാമൻകുട്ടി മാഷ്
ഞങ്ങൾ വിദ്യാർത്ഥികൾ -T.K. ഗോപാലൻ, ചന്ദ്രശേഖരൻ,
P. പ്രഭാകരൻ,M.K പ്രഭാകരൻ, ശ്രീധരൻ,M.p.ചന്ദ്രൻ ,കോയക്കുട്ടി,T. ശ്രീനിവാസൻ ,M. C. ദേവദാസൻ,
P.K. ബാലൻ, സിദ്ദിഖ്,
M. ഗംഗാധരൻ...
പെൺകുട്ടികൾ - സുലേഖ, അംബിക, കുഞ്ഞീബി, വാസന്തി, രാധ, കാർത്ത്യായനി, പത്മിനി, വസന്ത - ഓർമ്മയിൽ ഇത്ര മാത്രം
ഇംഗ്ലീഷ് - ഹൈമവതി ടീച്ചർ
മലയാളം - അപ്പുക്കുട്ടൻ സാർ
ഡ്രോയിംഗ്, കണക്ക്, സയിൻസ് --
ഉണ്ണിരാമൻകുട്ടി മാസ്റ്റർ.
ഹിന്ദി --- സുബ്ബലക്ഷ്മി ടീച്ചർ.
Tick -ന്റെ കഥ ഹൈമവതി ടീച്ചർ പറഞ്ഞു തന്നു ....
സാഹിത്യ സമാജം അതാത് ക്ലാസ്സിൽ വെച്ചു തന്നെയായിരുന്നു.
ഒരു സാഹിത്യ സമാജത്തിൽ സുലേഖ ചൊല്ലിയ പദ്യത്തിലെ ചില വരികൾ ..."പാണ്ടൻ നായുടെ പല്ലിനു ശൗര്യം
പണ്ടേപ്പോലെ ഫലിയ്ക്കുന്നില്ല.
.................................................
..................................................
വെള്ളൂ വാ, വാ എന്നു വിളിച്ചാൽ
തൊള്ളതുറന്നു................"
ക്രാഫ്റ്റ് പിരീഡ്ഞങ്ങൾക്കു നല്ല രസമാണ്. പല കഥകൾ പറയാനുണ്ടാവും. ആ സമയം ചൂടിപ്പായ മെടയുകയും ചെയ്യും.
T.K ഗോപാലാ, ആ അനുഭവങ്ങളെ നമുക്കിനി തിരികെ കിട്ടുകയില്ലല്ലൊ....
ആ വർഷം ഞാൻ തോൽക്കുന്നു....!
വീണ്ടും ഏഴാം ക്ലാസിൽ വിരഹവേദനയോടെ ഞാൻ കഴിഞ്ഞുകൂടുന്നു.
കുഞ്ഞിരാമൻ മാസ്റ്റർ എന്നെ സമാധാനിപ്പിക്കുന്നു.... കുറച്ചൊരാശ്വാസമായി.
ഞാൻ പഠിക്കാത്ത കുറ്റമാണൊ...
അല്ലെന്ന് ഞാൽ ഉറപ്പിച്ചു പറയുന്നു.
അധികം താമസമുണ്ടായില്ല, പുതുമുഖങ്ങളുമായി ഞാൻ പരിചയപ്പെട്ടു. പഴയവർ അവിടെ ചിലരുണ്ടായിരുന്നു.
ആ വർഷത്തിലെ വിദ്യാർത്ഥികൾ ----
V.V. സദാനന്ദൻ, ഗോപാലകൃഷ്ണൻ,
ഗംഗാധരൻ, ഗംഗാധരൻM.K,
M.K പ്രഭാകരൻ, ആലിക്കോയ, കുഞ്ഞിക്കോയ (കുറച്ചു ദിവസം),
കുട്ടിക്കൃഷ്ണൻ, P. വത്സരാജൻ,
P. വിജയൻ ,രാധാകൃഷ്ണൻ ,ശിവശങ്കരൻ ,N.Kകരുണാകരൻ,
രവീന്ദ്രൻ, ബാലൻ - കാവും വട്ടം,
വിദ്യാർത്ഥിനികൾ ----
K.V. ബേബിഗിരിജ, സീതാലക്ഷ്മി,
പുഷ്പ, വസന്ത,വാസന്തി, കുഞ്ഞീബി, ദേവി, ഈ വ് ലൈൻ, കാർത്ത്യായനി, ഗീത, ലീല, സതി, ദേവി, കദീശക്കുട്ടി.....
ഇത് ,പ്രൈമറി സ്കൂളിൽ എന്റെ അവസാനത്തെ വർഷമാണ്. ആ വർഷത്തെ സംഭാവന....
വിസ്മൃതിയുടെ മൂടുപടം ആവോളം ഞാൻ വലിച്ചു കീറുന്നു......
....... ആ വർഷം ഹൈമവതി ടീച്ചർ ഞങ്ങളുടെ ക്ലാസിൽ വരികയുണ്ടായില്ല .
കണക്ക്, സയൻസ്, ഡ് റോയിങ്ങ് ---
ഉണ്ണിരാമൻകുട്ടി മാസ്റ്റ്,
ഡ്രിൽ -- കുഞ്ഞികൃഷ്ണൻ മാസ്റ്റർ,
ഹിന്ദി --സുബ്ബലക്ഷ്മി ടീച്ചർ,
ഇംഗ്ലീഷ് ---കുഞ്ഞിരാമൻ മാസ്റ്റർ,
ടay to say -- എന്റെ പകർത്തെഴുത്തു നോട്ട് ബുക്ക് കണ്ടിട്ട്, ഒരിക്കൽ ഹൈമവതി ടീച്ചർ എന്നോടു പറഞ്ഞു
"ഈ ബുക്ക് പോലെ നീയും ആയിരുന്നെങ്കിൽ "
പകർത്തിയെഴുത്തു ബുക്കിൽ നല്ല കൈപ്പടയായിരുന്നു..... അതു പോലെ പഠിപ്പും നന്നായിരുന്നെങ്കിൽ... ഇത് VII - ലെ ആദ്യ വർഷത്തിലെ അനുഭവമാണ്.
right to left --- മൂന്നാമത്തെ ബഞ്ചിലായിരുന്നു ഞാനിരുന്നത്.
ഗോപാലകൃഷ്ണൻ, ഞാൻ, ഗംഗാധരൻ (ഗോപാലകൃഷ്ണന്റെ അനുജൻ ), രാഘവൻ, രാധാകൃഷ്ണൻ.
രണ്ടാമത്തെ ബഞ്ചിൽ -N.Kകരുണാകരൻ, V.V സദാനന്ദൻ എന്റെ മുമ്പിൽ ആയിരുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു... പക്ഷെ, ഗോപാലകൃഷ്ണൻ ഞങ്ങളെക്കൊണ്ട് അല്പം ഉരസലുണ്ടാക്കിച്ചു...
ദ്വേഷ്യം പിടിച്ച സദാനന്ദൻ പെന്നിലെ മഷി എന്റെ ഷർട്ടിലേക്കു കുടഞ്ഞു
ഷർട്ട് നിറയെ കറുത്ത പുള്ളികൾ...!
കൂട്ടുകാർകൂട്ടിയ വാശിയിൽ ഞാനും പെന്നിലെ മഷിസദാനന്ദന്റെ പുറത്തേയ്ക്കു കുടഞ്ഞു......
കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല, കാരണം, മാസ്റ്റർ ക്ലാസ്സിലേക്കു വന്നു കഴിഞ്ഞിരുന്നു.
........ പിന്നീട് ഞങ്ങൾ ലോഹ്യത്തിലായി.
" സീതാരാമകല്ല്യാണം" എന്ന പാട്ടുപുസ്തകം എനിയ്ക്കുതന്നു.
ഒരു ക്രാഫ്റ്റ് പിരീഡ് ഞാൻ വരാന്തയിലേക്കു പോകുകയായിരുന്നു ( ഒരു ഇടുങ്ങിയ വഴിയിലൂടെ വേണം പുറത്തേക്കു പോവാൻ, ഡക്സിനും മേശയ്ക്കും ഇടയിലൂടെ ) അപ്പോൾ
എതിരെ ഗിരിജ വരുന്നു. അവൾ ആവശവും ഞാൽ ഈ ഭാഗത്തും നിന്നു. അവൾ ഇവിടേയ്ക്കു വന്നിട്ടു വേണം എനിയ്ക്കപ്പുറത്തേക്കു പോവാൻ. ഞാൻ അവിടെ നില്ക്കുന്നത് കണ്ട് അവൾക്ക് ദ്വേഷ്യം വന്നു" കുട്ടികണ്ണുമിഴിയ്ക്കുന്നോ " അവൾ ചോദിച്ചു.
ഞാൻ വല്ലാതായി........ ഈ സംഭവം ആരും അറിഞ്ഞില്ല.
.......... പിന്നീടൊരു ദിവസം ക്രാഫ്റ്റ് പിരീയഡ് ഞാൻ വരാന്തയിലിരുന്നു ചൂടിപ്പായ മെടയുകയായിരുന്നു.. അപ്പോൾ അവൾ ഓടി ക്ലാസ്സിൽ കയറിയതായിരുന്നു. ഡസ്കിന്റെ മൂലയിടിച്ചു അവൾക്ക് വല്ലാതെ വേദനിച്ചു.ആരെങ്കിലും കണ്ടോ, എന്നവൾ തിരിഞ്ഞു നോക്കി... ഞാൻ കണ്ടതായി ഭാവിച്ചില്ല.
ഇടയ്ക്കുള്ള ഒരു നീണ്ട ഒഴിവു സമയം
ഞാനും ശിവശങ്കരനും ഒരടിപിടി.
കൈ തട്ടികയോട് തട്ടി, വിരലിനു ചെറിയൊരു മുറിവ്.ഷർട്ടിൽ മുഴുവൻ ചോര, നിലത്തും...... ശിവ ശങ്കരൻ വല്ലാതായി. പെൺകുട്ടികൾ തുറിച്ചു നോക്കി, അപ്പോഴേക്കും ബെല്ലടിച്ചിരുന്ന തിനാൽ, ഞാൻ ഒന്നും സംഭവിക്കിത്ത മട്ടിൽ എന്റെ സീറ്റിൽ പോയിരുന്നു.
...... ആ വർഷത്തെ വാർഷികാഘോത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി. എന്റെ സുഹൃത്ത് ഗോപാലകൃഷ്ണൻ ഡ്റാമയിൽ അഭിനയിക്കുന്നുണ്ട്.
നാടകത്തിന്റെ പേര് "കൊടുങ്കാറ്റ് "
കൂടാതെ സതിയും ദേവിയും,M.K. ഗംഗാധരനും അഭിനയിച്ചിരുന്നു.'
ഗോപാലകൃഷ്ണന്റെ ഡയലോഗ് മുഴുവൻ ഞാനാണ് നോട്ട് ബുക്കിൽ പകർത്തി കൊടുത്തത്...
ഡ്റാമയിൽ സതി:- ''ജീവിതം കാറ്റിൽ പറക്കുന്ന ഒരു പഞ്ഞിക്കഷ്ണമാണ്.... അതിനു പോലും അറിഞ്ഞുകൂടാ അതെവിടെ ചെന്നെത്തുമെന്ന് ".
M.K.ഗംഗാധരൻ:-" കഥക് നൃത്തം.... കഥ കെട്ടനുത്തം.... മണ്ണാങ്കട്ട ന്യത്തം.
......... കാസ് ലീഡർ M.K. ഗംഗാധരനായിരുന്നു.
ചിലപ്പോൾ അപ്പുകുട്ടൻ മാസ്റ്റർക്ക് ദ്വേഷ്യംവരും" എടോ, നീ അടി കൊള്ളാനായിട്ട് വര്വാ അല്ലേ.... എന്ന് ചോദിയ്ക്കും.
ഒരിയ്ക്കൽ എന്റെ അനുജത്തിയോട്, കംപ്ലെയിൻറ്, വീട്ടിൽ പറയാൻ ഏല്പിച്ചു.'... വഴിയിൽ കണ്ടാൽ വലിയ ലോഹ്യവും, ഉപദേശവുമാണ്.
....... പ്രൈമറി സ്കൂളിൽ നിന്ന് വിട വാങ്ങേണ്ടുന്ന അവസരം അടുത്തടുത്തു വന്നു.
പരീക്ഷ വന്നു...... കഴിഞ്ഞു.
അവസാന നിമിഷത്തിൽ സുഹൃത്തുക്കളോടു യാത്ര പറഞ്ഞു.....
പക്ഷെ...... അവരോട് ഒന്നും പറഞ്ഞില്ല...!
...... റിസൽട്ട് വന്നു. കുറച്ച് പേരൊഴികെ, എല്ലാവരും പാസ്സായി.
ഞാൻ, ശിവശങ്കരൻ ,V.V സദാനന്ദൻ, NK കരുണാകരൻ,M.K. ഗംഗാധരൻ,M. K. പ്രഭാകരൻ, കുട്ടിക്കൃഷ്ണൻ......
........ K.V. ബേബിഗിരിജ ,വാസന്തി,
കുഞ്ഞീബി, ദേവി, സതി, കദീശക്കുട്ടി,
വസന്ത.
ഞങ്ങൾ എന്നന്നേക്കുമായി ആ വിദ്യാലയത്തിനോടു യാത്ര പറഞ്ഞു.
ഞങ്ങൾ ഹൈസ്ക്കൂളിന്റെ പടിവാതിലിൽ മുട്ടി.... വാതിൽ തുറക്കപ്പെട്ടു.
ഞങ്ങൾ രണ്ടു ഭാഗമായി പിരിഞ്ഞു......
ഒരു ഭാഗം GSS for Boys.
ഒരു ഭാഗം GSS for Girls.
................ --------------
' ---------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ