എന്റെ സ്കൂൾ ജീവിതത്തെ പറ്റിയുള്ള ഓർമകൾ ഇവിടെ കുറിക്കട്ടെ. ആ സ്മരണകളിൽ ചിലത് എന്നിൽ ആനന്ദകുസുമങ്ങൾ വാരിവിതറുന്നതാണ് എന്നാൽ മറ്റു ചിലതോ, തേൻ പുരട്ടിയ മുള്ളുകൾ...
ചില അനുഭവങ്ങൾ വിസ്മൃതിയുടെ ശവക്കുഴിയിൽ മൂടപ്പെട്ടുപോയി.ചിലത് എന്റെ സ്മരണകളുടെ മടിത്തട്ടിൽ ഇപ്പോഴും ലയിച്ചു കിടക്കുന്നു. അവയാണ് ഞാനിവിടെ രേഖപ്പെടുത്തുന്നത്.....
____________
1- A
-------
ക്ലാസ് ടീച്ചർ 'മാധവി ടീച്ചർ". ഈ ക്ലാസിനെ പറ്റിയുള്ള എന്റെ ഓർമകൾ വളരെ നേരിയതാണ്. സഹപാഠികൾ ആരെല്ലാമാണെന്ന് ഓർക്കുന്നില്ല. എന്നാൽ വികൃതികളായ രണ്ടു പെൺകുട്ടികളെ ഓർക്കുന്നു. ശാരദയും സരോജിനിയും.ഇവർ സഹോദരികളായിരുന്നു. സരോജിനി ഒരു അപസ്മാര രോഗിയായിരുന്നു. ഒരു ദിവസം ക്ലാസിൽ വച്ച് അപസ്മാര മിളകി.കിടത്തിയ ബെഞ്ചിൽ നിന്നും താഴെ ഉരുണ്ടു വീണു, കൈകാലുകൾ തറയിൽ തല്ലി.മാധവിടീച്ചർ അവളുടെ കയ്യിൽ ഒരു ഇരുമ്പാണി വെച്ചു കൊടുക്കുകയുണ്ടായി.
കുട്ടികളെ പഠിപ്പിക്കുന്നതിൽ വളരെ വിദഗ്ദയായിരുന്നു മാധവിടീച്ചർ.ചിത്രങ്ങൾ വരയുന്നതിൽ അവർക്കു വലിയ താല്പര്യമായിരുന്നു. എല്ലാ ദിവസവും അവസാനത്തെ പിരീയഡ് കളിയായിരുന്നു.....
അങ്ങിനെ സുന്ദരങ്ങളായിരുന്ന ആദിവസങ്ങൾ, എനിക്കോർമയില്ലാത്ത ഒരുദിവസം അവസാനിച്ചു.
-------------
---
II - A
ഒഴിച്ചുകാലങ്ങളായ മദ്ധ്യവേനൽ ദിനങ്ങൾ തിരിഞ്ഞു നോക്കാതെ കടന്നു പോയി.ഒരു സുപ്രഭാതത്തിൽ ഞങ്ങൾ കുറേപേർ ' നാണുമാസ്റ്ററു "ടെ ക്ലാസ്സിൽ വന്നു ചേർന്നു.
കൂട്ടുകാർ Kരാജൻ, MP ഭാസ്ക്കരൻ, ധർമ്മരാജൻ, വേണു, ശശി ഇത്ര പേർ മാത്രം. പെൺകുട്ടികളെ പറ്റി ഓർക്കുന്നില്ല. എന്നാൽ എന്റെ അനുജത്തി ആദ്യമായി എന്റെ കൂടെ രണ്ടാം ക്ലാസിലാണ് ചേർന്നത്.നാണു മാസ്റ്റർ ദ്വേഷ്യക്കാരനായിരുന്നു.
കളി തമാശകളുമായി ദിനങ്ങൾ ഓരോന്നായി അടർന്നുവീണു കൊണ്ടിരുന്നു.... നീണ്ട ഒഴിവുകാലം വന്നു...
---------
III - A
പൊട്ടിച്ചിരിയ്ക്കുന്ന പൂത്തിരികളുടേയും, ഇടി മുഴക്കത്തെ വെല്ലുന്ന പടക്കങ്ങളുടേയും ഉത്സവങ്ങളുടേയും കാലങ്ങൾ കഴിയുന്നു. ജീവിതം ആനന്ദമാണ്, ദുഃഖമെന്തന്നറിയാത്ത ദിനങ്ങൾ.ആ കൊഴിഞ്ഞു പോയ ദിനങ്ങളെ, നിങ്ങളൊന്നുമടങ്ങി വരുമോ....
| I-ൽ നിന്ന് ഞങ്ങൾ | | | - ലേയ്ക്കു പ്രവേശിക്കുന്നു 'വേലു മാസ്റ്ററു"ടെ ക്ലാസിലേക്ക്. വിജയത്തിന്റെ ആഹ്ലാദം.തോറ്റവരെ കുറിച്ചു ഞങ്ങൾ ചിന്തിച്ചിരുന്നുവൊ...
PK ശ്രീനിവാസൻ ,ബാലൻ, ശശീന്ദ്രൻ എന്നീ പുതിയ ആളുകളുമായി പരിചയപ്പെടുന്നു.
പാവം ശ്രീനിവാസൻ.....ഞാൻ കാരണം അവനു കുറെ അടികിട്ടി.ഒരു ദിവസം വൈകുന്നേരം സ്ക്കൂൾ വിട്ടുപോകുമ്പോൾ അവൻ എന്നെ ഒന്നടിച്ചു.സംഭവം ഞാൻ വീട്ടിൽ പറഞ്ഞു. അച്ഛൻ ഒരെഴുത്തു തന്നു. അതു മാസ്റ്റർക്കു കൊടുത്തു. വേലു മാസ്റ്റർ അവനെ വിളിച്ചു കുറെചൂരൽ പഴംസമ്മാനിച്ചു.ഞാനതിൽ ദുഃഖിച്ചു
..... ക്ലാസ്സിൽ വെച്ചു നല്ല മാർക്കു വാങ്ങിയതിനു എനിക്കൊരു സമ്മാനം കിട്ടുന്നു. ആ ബുക്കിന്റെ പേർ" ഉള്ളുകള്ളി" .വേലു മാസ്റ്ററോട് ഞങ്ങൾക്കെത്ര അടിയാണ് കിട്ടിയത്...
ഒരു ദിവസം വേലു മാസ്റ്ററോടും ഞങ്ങൾ കുറെപ്പേർ യാത്ര പറയുന്നു.'
| V - ലേക്കു...... കുതിയ്ക്കുന്നു.
----------
IV - A
--
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ