2016 ജൂലൈ 29, വെള്ളിയാഴ്‌ച

ഇവിടെ തീരട്ടെ...!

നിങ്ങൾകണ്ണുനീർ പൊഴിക്കാതിരിക്കു....
മാറത്തടിക്കാതിരിക്കൂ
യുഗങ്ങൾ..... തലമുറകൾ ,
ഇവിടെ തളരുന്നു... വീഴുന്നു,
മണ്ണടിയുന്നു..... അതെ,
നിങ്ങളുടെ ദുഃഖങ്ങളെ.... രഹസ്യങ്ങളെ അല്ലെങ്കിൽ മാറാവ്യാധികളെ - കാലം
മണ്ണിട്ടു മൂടുന്നു.
ഇന്നലത്തെ പൂക്കളുടെ ഗതിതന്നെ
......നാളത്തെ പൂമൊട്ടുകൾക്കും...!
ഇന്നു ചുവന്നതിനുശേഷം... കറുക്കുന്നു....
കറുപ്പു നാളെ ചുവപ്പാകും.... അതെ,
അരുണോദയം...!
------
സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെ....!
സ്വർഗ്ഗം സൃഷ്ടിച്ചതും നരകം സൃഷ്ടിച്ചതും മനുഷ്യൻ തന്നെ..!
ഹേ,... മനുഷ്യാ... സ്വർഗ്ഗത്തിൽ വസിക്കുന്ന മനുഷ്യാ.... നരകത്തിലേക്കൊന്നു നോക്കൂ....
അവിടെയും മനുഷ്യരല്ലെ...! കാലക്കേടിന്റെ സന്തതികളല്ലെ....
നിങ്ങൾക്കു സ്വർഗ്ഗം പണിയാൻ, കൂട്ടുനിന്നവരല്ലെ.... നിങ്ങളൊന്നാലോചിക്കൂ....
നിങ്ങൾ പറഞ്ഞു, നിങ്ങൾ അവർക്കു നരകം പണിയാൻ സഹായിച്ചിട്ടുണ്ടെന്ന്  !
അതു സത്യമാണ്..... ഞാൻ സമ്മതിയ്ക്കുന്നു..... നിങ്ങൾ തുറന്നു പറഞ്ഞതാണല്ലൊ...!
                          -------------
                           --------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ