ഞാൻ കണ്ണൂരേക്കു പോകുമ്പോൾ അച്ഛൻ ഒരു എഴുത്തു തന്നിരുന്നു. അവിടെയുള്ള ആപ്പന്ന് കൊടുക്കാൻ വേണ്ടി.
എന്റെ കൂടെ അയൽവീട്ടിലെ സ്നേഹിതൻ കുഞ്ഞിക്കണ്ണനും ഉണ്ടായിരുന്നു.
12-മണിയായിക്കാണും ഞങ്ങൾക്കു ബസ്സ്കിട്ടുമ്പോൾ. അതു വരെ ഞങ്ങൾ നിന്നു വലഞ്ഞു.....
വടകരയ്കനെയ്്കപ്പുറമാണെന്നു തോന്നുന്നു. വേറൊരു ഫാസ്റ്റിനു കേടുവന്നു. അതിലുള്ള യാത്രക്കാരെയും ഈ ബസ്സിൽ തള്ളിക്കയറ്റി.... അതിൽ തടിച്ചൊരു സ്ത്രീയുമുണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോൾ, നില്ക്കുകയായിരുന്ന ആ സ്ത്രീകരയുവാൻതുടങ്ങി.
കുഞ്ഞിക്കണ്ണൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു എന്റെ മടിയിലിരുന്നു.
പിന്നെ, ഒന്നുരണ്ടു സ്ത്രീകൾക്കുകൂടി നിന്നുകൂടാതായി.ഞാൻ എന്റെ സീറ്റും ഒഴിഞ്ഞു കൊടുത്തു. അങ്ങിനെ കണ്ണൂരെത്തുവോളം ഞങ്ങൾ നിന്നു.
ചൊവ്വ ഹൈസ്ക്കൂളിന്നു സമീപം ഞങ്ങളിറങ്ങി..... ഹൈസ്ക്കൂൾ കാന്റീനിൽ നിന്നും ചായ കുടിച്ചു.
കുറച്ചവിടെ വിശ്രമിച്ചു.
കുഞ്ഞിക്കണ്ണന്റെ അമ്മാവന്റെവീട്ടിലേക്കു പോകന്ന വഴി, വിയ്യൂരുള്ള വേണുവിനെ കണ്ടു. അവന്നു ആ ഹോട്ടലിലായിരുന്നു ജോലി.അവന്റെ മുതലാളി ഞങ്ങളെ ചായയ്ക്കു ക്ഷണിച്ചു.ചായയും കപ്പയും വേണു കൊണ്ടുവന്നു.
ചായ കുടിച്ചതിനുശേഷം വേണു ഞങ്ങൾക്കോരോബീഡിതന്നു.
കുറച്ചു സമയം ഞങ്ങൾ സംസാരിച്ചിരുന്നു. അതിനു ശേഷം കുഞ്ഞിക്കണ്ണന്റെ അമ്മാവന്റെ വീട്ടിലേക്കു പുറപ്പെട്ടു.
മാണിക്കക്കാവിന്റെ അടുത്തായിരുന്നു വീട്. അമ്മാവൻ സ്ഥലത്തില്ലായിരുന്നു. അമ്മായി ഞങ്ങളെ ചോറിനു ക്ഷണിച്ചു.
വിശന്നിരുന്ന ഞങ്ങൾ ക്ഷണം നിരസിച്ചില്ല.
അതിനു ശേഷം ഞങ്ങൾ എന്റെ ലക്ഷ്യസ്ഥാനത്തേക്കുപുറപ്പെട്ടു.
ചൊവ്വയിൽ നിന്ന് കണ്ണൂരേക്കു നടന്നു.
പലതും സംസാരിച്ചുകൊണ്ട് ഞങ്ങൾ
കണ്ണൂർ ടൗണിലെത്തി....
" സിൽവർജൂബിലി പ്രസ്സ് "പരതി
പ്രസ്സ് കണ്ടു. അതിനു മുമ്പിൽ ഞങ്ങളുദ്ദേശിച്ചസ്ഥാപനം ഉണ്ടായിരുന്നില്ല. അതിനാൽ കുറച്ചു കൂടെ നടന്നു...... ഒടുവിൽ പ്രസ്സിന്നു സമീപം തന്നെവന്നു. അതിന്റെ ഇടതുവശം രണ്ടാമത്തെ പീടികയായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
അവിടേയ്ക്കുകയറിച്ചെന്നു. അവിടെ ജോസഫ് എന്ന മുടി നരച്ചയൊരാൾ ജോലി ചെയ്തു കൊണ്ടിരുന്നു. അയാളോട ന്വേഷിച്ചു.
ആറു മണിയാകുമ്പോൾ ആപ്പൻ വരുമെന്നു പറഞ്ഞു.....
ആറരയായപ്പോൾ ഒരു സൈക്കളിൽ ആപ്പൻ വന്നു.....
ജോസഫേട്ടൻ സംഗതി പറഞ്ഞു.
ഞങ്ങൾ രണ്ടാളേയും മനസ്സിലായില്ല... പറഞ്ഞു പരിചയ
പെടുത്തി.രണ്ടു ചായയ്ക്കു കാര്യസ്ഥൻ ഗോപാലനോട് ഓർഡർ ചെയ്തു.കുറച്ചു കഴിഞ്ഞ് രണ്ട് കാലി
ചായവന്നു.
വേഗം വരാമെന്നു പറഞ്ഞ് ആപ്പൻ സ്ഥലം വിട്ടു.... കുറെ കഴിഞ്ഞു കുഞ്ഞിക്കണണനും..
ഒരു മണിക്കൂറുകഴിഞ്ഞപ്പോൾ ആപ്പൻ വീണ്ടുംവന്നു.ഞാൻ, എഴുത്തുകൊടുത്തു..
"പണിയൊക്കെ അറിയൊ"
ഞാൻ അറിയാമെന്നു പറഞ്ഞു.
വേറെ, എവിടെ നോക്കാനാ... ഇവിടെ
തന്നെ കുറച്ചു നില്ക്കൂ.
ഇരിയ്ക്കാൻ പറഞ്ഞു....
കട അടച്ചതിനുശേഷം ആപ്പന്റെകൂടെ
വീട്ടിലേക്കു പുറപ്പെട്ടു.
വീടിന്റെ മുമ്പിലെത്തിയപ്പോൾ സൈ
ക്കിൾ ബെല്ലടിച്ചു.മാനസവതി വന്നു ഗെയിറ്റുതുറന്നു.നാരയണി ഇളയമ്മ
യ്ക്ക് എന്നെ കണ്ടയുടനെ മനസ്സി
ലായി.
"കൃഷ്ണേട്ടന്റെ മകനല്ലെ... അച്ഛന്ന്
സുഖം തന്നെ യല്ലെ "അവർ ചോദിച്ചു.
അവരുടെ അമ്മ പാറുവേടത്തി അവി
ടെ ഉണ്ടായിരുന്നില്ല..:.
ഞാൻ അകത്ത് അങ്ങിനെയിരിക്കു
മ്പോൾ, സിനിമ കഴിഞ്ഞു മൂത്തമകൻ അവിടെയെത്തി, എന്നെ പരിചയപ്പെ
ട്ടു.
മൂന്നുദിവസത്തിനുള്ളിൽ സ്ഥാപനം
ഏറെറടുത്തു....
രാവിലെ ശ്രീകൃഷ്ണ ഭവനിൽ നിന്നു ചായ.ഉച്ചയ്ക്കു വീട്ടിൽ നിന്ന് ചോറ്.
അങ്ങിനെ ഞാൻ ഹാജി റോഡുമായി പരിചയപ്പെട്ടു."കൈവണ്ടി തൊഴിലാ
ളി ക ളു ടെ റോഡ് " എന്ന് വേണമെങ്കി
ൽപേരുവിളിക്കാം.
സലാം, കാട്ടി മമ്മദ്, മുടന്തൻ അസ്സ
യിനാർ, ഹാഷിം, ഉസ്മാൻ എന്നിവരൊക്കെ വലിയ കേമന്മാരാണ്.
സിൽവർ ജുബിലിപ്രസിലെ സുകുമാരേട്ടൻ നല്ലൊരു രസികനാണ്.
രാവിലെയും വൈകുന്നേരവും വരും.
... നല്ല തമാശകൾ പറയും.
ഡ്രൈവർ ബാലേട്ടൻ, രാമനാട്ടുകര,
ജോസ്, ജോൺ എന്നിവരും നല്ല സുഹൃത്തുക്കൾ തന്നെ.
ഇതിൽ ജോസുമായി ഞാൻ പലപ്പോ
ഴും വഴക്കിടാറുണ്ട്. ആള് വളരെ നല്ല
വനാണ്.
ബിൽ കളക്ടർ പുരുഷോത്തമൻ വള
രെ ഗൗരവത്തിലാണ്... എല്ലായ്പ്പോഴും
അവിടെ വന്നിരിയ്ക്കും.തനിനിറം വാ
യിക്കാൻ വളരെ കമ്പമാണ്. പത്തു
പൈസ മൂപ്പർ കൊടുക്കും.നാലു പൈസ ഞാനും കൊടുത്താണ് പത്രം
വാങ്ങുക.
ജോസ് പല കഥകളും പറയും... ബോംബെയിലെ അമ്മയുടെ ആങ്ങള
യെ പറ്റിയും, അമ്മ കാൻസർ പിടിച്ചു മരിച്ചതും വെല്ലൂരിൽ ചികത്സയിലായി
രുന്നപ്പോളുള്ള സംഭവങ്ങളും കന്യാ
സ്ത്രീയായ പെങ്ങളെക്കുറിച്ചും തൃശൂർപൂരത്തെ പറ്റിയും, SF I സമ്മേ
ളനത്തിന്ന്" എന്തോരം "ഐസ് വിറ്റ
തും... മറ്റും....
ജോണിനും ഐസ് വില്പന തന്നെ
യാണ് ജോലി. ജോണിന്റെ കൂട്ടുകാരാ
ണ് കരുണൻ, വാസു എന്നിവർ.
തിങ്കളാഴ്ച സിനിമയ്ക്ക് പോകും.
അന്ന് മഹേന്ദ്രനുമായി സൊള്ളിച്ച് ഇരിയ്ക്കും. അതിനു മുമ്പായി ടൗൺ മുഴുവൻ ചുറ്റിയടിക്കും.
ഉച്ചയ്ക്ക് പന്ത്രണ്ടരയാകുമ്പോൾ
വീട്ടിൽ മടങ്ങിചെല്ലും.... പിന്നെ, ഊ
ണ് കഴിഞ്ഞ് വൈകീട്ടാണ് സർക്കീട്ട്
ചിലപ്പോൾ മഹേന്ദ്രനും കുടെ വരും.
പയ്യാമ്പലം കടപ്പുറത്തോ കോട്ടയി
ലോ പോകും
തിങ്കളാഴ്ച ചിലപ്പോൾ മിലിട്ടറി ക്യാമ്പി
ൽ പോവാൻ, ആ പ്പൻ പറയും. ഒരു ദിവസം ബാലാപ്പന്റെ കൂടെ സൈക്കളിൽ പോയി.പിന്നെ, ബസിനൊ ഓട്ടോക്കോ പോകും.
അവിടെ ചെന്നാൽ നല്ലനേരം - പോക്കാണ്.................
അഞ്ചു മണിയ്ക്കു അവിടെ നിന്നു മ
ടങ്ങുന്നു.കാറ്റു ചൂളം വിളിക്കുന്ന കോ
ട്ട മൈതാനിയിലൂടെ നടക്കുവാൻ വള
രെ രസമാണ്.... നടന്ന് മുനീശ്വരൻ കോവിന്നു സമീപമെത്തിയാൽ കുറ
ച്ചു സമയം നില്ക്കും. മിക്ക വൈകു
ന്നേരങ്ങളിലും ആട്രാഫിക് കോർണറിൽ വാഹനങ്ങളുടെയും
കാൽനടക്കാരുടെയും തിരക്കാണ്.
പല കാണാത്ത വേഷങ്ങളും അവിടെ
കാണാം..... ഹിപ്പികളും ഹിപ്പിണികളും
നേരം ആറുമണികഴിയുമ്പോൾ ചില
പ്പോൾ സിനിമയ്ക്ക് അല്ലെങ്കിൽ നേരെ വീട്ടിലേക്ക്.
ഒരു ദിവസം രാവിലെ പയ്യാമ്പല
ത്ത് ഞാൻ തനിച്ച് സർക്കീട്ടിനു പോയി
.അയൽ വീട്ടിലെ ഒരു ശവദാഹം അവി
ടെയായിരുന്നു. ലീവുദിവസം മിക്കവാ
റും പയ്യാമ്പലത്ത് പോവാറുണ്ട്.
ഒരു ഞായറാഴ്ച ആപ്പന്റെ മക
ളുടെ വിവാഹം.എന്നാലാവും വിധം സഹായങ്ങൾ ചെയ്തു.തലേദിവസം
പല സാധനങ്ങളും കൊണ്ടുവരാനായി
ഞങ്ങൾ കുറച്ചാളുകൾ കൈവണ്ടിയു
മായി പോയി. അതു നല്ല തമാശയായി
രുന്നു.കൂട്ടത്തിൽ ഒരാൾ വലിയ അദ്ധ്വാനശീല നായിരുന്നു. എന്തിലും ഒരു എടുത്ത ചാട്ടക്കാരനായിരുന്നു.
കുറച്ചുദിവസങ്ങൾക്കുശേഷം അയാ
ൾ കിണറ്റിൽ വീണ് പരിക്കുപറ്റിയെന്നു കേട്ടു.K. V യുടെ വീട്ടിൽ പാത്രങ്ങൾ കൊണ്ടു പോയി കൊടുത്തത് അയാ
ളും മഹേന്ദ്രനും ഞാനും കൂടിയായി
രുന്നു. അണ്ടർ ബ്രിഡ്ജിലൂടെ അയാ
ൾ കൈവണ്ടിയുമായി ഓടിയത് ഞാൻ
മറക്കുകയില്ല.
മാസത്തിൽ ഒരു തവണ വരാറുണ്ടായി
രുന്ന ചിത്രയേയും ബീഡി വില്പനക്
കാരൻ ഹംസക്കയും മകളായ കുസൃ
തി കുടുക്കയേയും മറക്കില്ല.ഇടയ്ക്
പത്ത് പൈസ വാങ്ങാൻ അവൾ വള
രെ സമർത്ഥയാണ്.
അറുപതാമത്തെവയസ്സിലും
ഒരു പെൺകുഞ്ഞു ജനിച്ച കാര്യസ്ഥ
ൻ ഗോപാലേട്ടനെ കുറിച്ച്.....
പലപ്പോഴും എന്റെ അടുത്ത് വന്നിരി
ക്കും.ഒരു പത്തു പൈസ മൂപ്പർക്ക് കിട്ടണം.
മുമ്പ് അച്ഛൻ കണ്ണൂരിലായിരുന്ന
പ്പോഴുള്ള ഒരു പരിചയക്കാരൻ കൂടി
യാണ് ഇയാൾ. ആദ്യം മുനിസിപ്പാലിറ്റി
യിലെ ജോലിക്കാരനായിരുന്നു. അച്ഛൻ കണ്ണുർ വിടാനുള്ള കാര
ണം ഗോപാലേട്ടൻ പറയും" ഷൂസിനടിയിൽ ആരോ എന്തോ ദോഷ
പ്പണി ചെയ്ത് പറ്റിച്ചതാ... ആ നിമിഷം കൃഷ്ണേട്ടന് ഇവിടെ കാലുറയ്ക്കാതായി.ഉടനെ പീടികയും മറ്റും ആർക്കോ കൊടുത്തു മൂപ്പർ സ്ഥലംവിട്ടു "
പാറുവേടത്തിയ്ക്ക് കോമൺവെൽത്ത് ഫാക്ടറിയിൽ ജോലിയുണ്ടായിരുന്ന
പ്പോൾ, വൈകുന്നേരം നേരം വൈകി
യാൽ ഗോപാലേട്ടനാണു കൂട്ടി വരുന്ന
ത്.ദിവസവും ഉച്ചക്കത്തെ ഊണ് ആ
പ്പന്റെ വീട്ടിൽ നിന്നാണ്.ഒരു സ്റ്റേഷന
റിക്കട തുടങ്ങണമെന്നൊരാഗ്രഹമുണ്ട്. അതിനിടയ്ക്ക് ലോട്ടറി ടിക്കറ്റ് വില്പ
നയും. മറ്റുള്ളവർ അയാളെ കുള്ളേൻ
ഗോപാലൻ എന്നാണ് വിളിക്കാറ്.
ഞാൻ കണ്ണൂരിൽ രണ്ടുമാസത്തോളം നിന്നപ്പോൾ, മുമ്പ്
അവിടെ ജോലി ചെയ്തിരുന്ന നാരായ
ണൻ അവിടെ വന്നിരുന്നു.രണ്ടു മാസം ജോലിക്കു നിന്നു. ഒരു തലവേദനയും പനിയും പിടിച്ചു കൊണ്ട് അയാൾ വീ
ണ്ടും നാട്ടിലേക്കു പോയി.
അജന്താ സ്റ്റീൽ വർക്സ് ( താന) ലെ ശ്രീധരനും ഹരിയും എന്റെ നല്ല സ്നേഹിതന്മാരായിരുന്നു.ലക്കി ഹോ
ട്ടലിലെ ജോലിക്കാരനായ കുറ്റിപ്പുറത്തുകാരൻ രാഘവനേയും
മറക്കാവതല്ല.
അങ്ങിനെ കണ്ണൂരിൽ എട്ടു മാസ
ത്തെ ജീവിതത്തിൽ എന്റെ പരിചയ
ത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങിയിരു
ന്നു.
ഹാജി റോഡിലുണ്ടായിരുന്ന ഒരു സം
ഭവംകൂടി.... തൊടുപുഴക്കാരിയായ
ലീലയുടെ കഥ.ഇന്നവൾ ഒരു മുസ്ലീം
സ്ത്രീയാണ്.നമ്പ്യാർ കുടുംബത്തിലാ
ണ്.SSLC വരെ പഠിച്ചിട്ടുണ്ട്.ഒരു പ്രേ മമാണ് ആ സുന്ദരിയെ തെരുവിലിറക്കിയത്. അവൾ ഹാജി റോഡിലെത്തിയപ്പോൾ കൂടെ ഒരു ചെ
റിയ കുട്ടിയുമുണ്ടായിരുന്നു.. പണക്കാ
രെന്റെ മകളായി ജനിച്ച,സ്ക്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു മുസ്ലീമിനെ പ്രേ മിച്ചു വിവാഹം കഴിച്ചു. സുഖമായി ജീവിച്ചു... രണ്ടു കുഞ്ഞു
ങ്ങളായി. ഭർത്താവ് പെട്ടെന്ന് മരിച്ചു.
പറയത്തക്ക സ്വത്തൊന്നും അവർക്കു
ണ്ടായിരുന്നില്ല.ചില വീടുകളിൽ ജോലിയ്ക്കുനിന്നു.മൂത്തകുട്ടിയെ
------------ ചേർത്തു..... അങ്ങിനെ മന
സ്സിന്റെ സമനില തെറ്റി.ആട്ടവും പാട്ടുമായി.... ഭ്രാന്തിയായി. ഈ വിധ
ത്തിലാണ് ഹാജിറോഡിലെത്തുന്നത്.
പച്ച മനുഷ്യരെ തിന്നുന്ന മനുഷ്യപിശാചുകളുടെയിടയിൽ....
ആഹാരത്തിന്നവൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല.
എപ്പോഴും വെറ്റില മുറുക്കുന്ന സ്വഭാ
വം ആ സ്ത്രീക്കുണ്ടായിരുന്നു.
സഹായത്തിന്റെ കരങ്ങൾനീട്ടിയിരുന്ന വരിൽ പ്രധാനികൾ കാട്ടി മമ്മദും സലാമുമായിരുന്നു.കാട്ടി മമ്മദിനെ
നാട്ടുകാർ പിശക്കനായിട്ടാണ് കണ്ടിരു
ന്നത്. അയാൾ അവർക്ക് ബിരിയാണി
യും നെയ് ചോറും വാങ്ങി കൊടുത്തു.
കുട്ടിയെ എടുത്തോമനിച്ചു.സലാമ് ഒരാഴ്ചത്തേക്കു ജോലിക്കു പോയില്ല. അവരുടെ അടുത്തു തൊട്ടുരുമ്മിയിരു
ന്നു.
ആ സ്ത്രീ കാട്ടി മമ്മദിനോട് എല്ലാരും കേൾക്കെ പറഞ്ഞു "നിങ്ങൾ എനിയ്ക്ക് ബിരിയാണിയും നെയ്
ചോറും വാങ്ങി തന്നു.വിശപ്പുള്ളതുകൊണ്ടു ഞാനത്
വാങ്ങി തിന്നു.ഇതിന്റെ പേരിൽ രാത്രി
എന്നെ സ്വൈര്യം കെടുത്തിയാൽ .....
ഞാൻ ആളുമാറും, എന്നെ സമീപിച്ച
ഒരുത്തനും പിന്നെ മറ്റൊരു സ്ത്രീയു
ടെ അടുത്തു പോവുകയില്ല."
ദിവസങ്ങൾ അടർന്നുവീണു...... ഒരു
സുപ്രഭാതത്തിൽ അവർക്കുവേണ്ടി,
സലാമും കൂട്ടുകാരും പണപ്പിരിവ് ന
ട ത്തി.ഒരു പുത്തൻ സാരി വാങ്ങി കൊടുത്തു.കോഴിക്കോട്ടേക്കാണെന്നു തോന്നുന്നു... ബസ്സിന്ന് ടിക്കറെടു
ത്തു കൊടുത്തു... കൂടെ സലാമും പോയി.പിറ്റേ ദിവസം അവൻ മടങ്ങി
വന്നു.
ഒരു കൈ വണ്ടി തൊഴിലാളിയായ പാപ്പച്ചൻ തന്റെ ഭാര്യയെയും കൈകുഞ്ഞിനെയും കൂട്ടികണ്ണൂരു
വിട്ടു. അവിടെ ജീവിയ്ക്കാൻ സ്വൈരമി
ല്ലാത്തതു കൊണ്ട്. അയാളെ കൊല്ലത്ത് ഒരു പീടിക കോലായിൽകണ്ടു.
തിങ്കളാഴ്ച രാവിലെ റെയിൽവെ സ്റ്റേഷനിൽ ഇരിക്കുക എന്റെപതിവാണ്.തട്ടിപ്പിന്റേയും വെ
ട്ടിപ്പിന്റെയും, നിരാലംബരുടെ ദുഃഖത്തിന്റെയും നിരവധി കഥകൾ...
ഒരു ദിവസം സ്റ്റേഷന്റെ പരിസരത്ത്
പാവപ്പെട്ടവർക്കു വേണ്ടി പിരിവു നടത്തുന്നു.കണ്ണടയും ഖദർ വസ്ത്രവും, ചന്ദനക്കുറിയും കക്ഷത്തിൽ ഒരു പത്രവുമായി നടക്കു
ന്ന ഒരാളുണ്ട്.ഒരിക്കൽ എന്നെസമീപിച്ച് ഇയാൾ പറഞ്ഞു
"കൈ നോക്കണോ, എല്ലാം വിശദമായി പറയാം... ഒന്നുരണ്ട് പോയിന്റ് ആദ്യമാ
യി പറയാം... എന്നിട്ട് പൈസ തന്നാൽ
മതി. ശരിയായാൽ മാത്രം "
ഞാൻ ഒഴിഞ്ഞുമാറി. കാണാൻ കൊള്ളാവുന്ന ഒരു സ്ത്രീയും അഞ്ചു കുട്ടികളും ഒരു രാത്രികണ്ണൂരെത്തി.
പലതും സംഭവിക്കാം.
പിറേന്ന് രാവിലെ അയാൾ ഇവർക്കു വേണ്ടി പിരിവെടുത്തു.... ഒരാൺകുട്ടിയും നാലു പെൺകുട്ടികളും. രണ്ടു പെൺകുട്ടിക
ൾ ക്ക് കാലിന്നു മുടന്തുണ്ട്. കുട്ടികൾ പൊതുവെ നല്ല ആരോഗ്യവും ചുണയും ഉള്ളവർ തന്നെ. ആ കുട്ടികളെ ചൂണ്ടി കാട്ടിക്കൊണ്ട്, മുതിർന്ന ആൺ കുട്ടിയെ തുണകൂട്ടി
,സംഭവം വിവരിച്ചുകൊണ്ട് ഓരോരുത്തരെയും സമീപിച്ചു.. കുറച്ച് പൈസ ലഭിച്ചപ്പോൾ അതു കുട്ടിയുടെ പക്കൽ കൊടുത്തു. അയാൾ പെട്ടെന്നെ വിടേക്കോ പോയി....
"പൈസ അമ്മയുടെ അടുത്തു കൊടുക്കൂ അടുത്തവണ്ടിക്കു തന്നെ പോയ് ക്കൊ."
പപ്പടക്കാരി ലീലയെക്കുറിച്ച്... ശ്രീനാരായണ പാർക്കിനടുത്തു വെച്ച്
ഇവർക്ക് ബസ്സ് തട്ടുകയുണ്ടായി. കള്ളും കഞ്ചാവും അടിയ്ക്കും.... അടിപിടികൂടും.രാത്രി ഇഷ്ടപ്പെട്ടവരുമായി സല്ലപിക്കും.
തിങ്കളാഴ്ച വൈകുന്നേരം ഞാനും ജോലി തേടി വന്ന കരുണാകരനും മഹേന്ദ്രനും കോട്ടയിലേക്ക് ഒരു സായഹ്ന സവാരി നടത്തി.അവിടെ
പല സ്ഥലത്തും ഞങ്ങൾ ചുറ്റി നടന്നു. നല്ല ജോളി യാ യിരുന്നു......
ഇരുട്ട് പിടിച്ച ഒരു വലിയ മുറിയിൽ
നിന്ന് എന്റെ ശബ്ദം മാറ്റൊലി കൊണ്ടൂ...... വീണ്ടും വീണ്ടും അലറി....
ഒരു ചാറൽ മഴവന്നു. ഞങ്ങൾ നനഞ്ഞു.... മടങ്ങി... മഹേന്ദ്രൻ വീട്ടിലേക്ക്. ഞങ്ങൾ രണ്ടു പേരും
NS-ൽ നിന്ന് ജാക്ക് പോട്ട് ജാംഗോ
കണ്ടു.
ചൊവ്വാഴ്ച പുലർന്നു.... കരുണാകരനും ഞാനും സ്ഥാപനത്തിലേയ്ക്കുപോന്നു.
ഒൻപത് മണിയ്ക്ക് ആപ്പൻവന്നു.
ആദ്യം കരുണാകരനെ പുറത്തേക്കു
വിളിച്ചു. എന്തെല്ലാമൊ പറഞ്ഞു.
പിന്നെ എന്നെ വിളിച്ചു ഇങ്ങനെ പറ
ഞ്ഞു" ശ്രീനിവാസാ, നിനക്കറിഞ്ഞുകൂടെ ഇവിടെ പണിയൊക്കെ വളരെ മോശല്ലെ.....
ക്യാമ്പിലും പണിക്കാരൊക്കെ വെറുതെ
യിരിയ്ക്കാ.... നീ പോയി കുറേ വീട്ടിലിരിക്ക്.ഈ മാസം കഴിഞ്ഞാൽ
ഞാൻ കത്തയയ്ക്കാം... അപ്പോൾ വന്നാൽ മതി. പത്തരയ്ക്ബസ്സ്ഉണ്ട്.ഇപ്പോൾത്തന്നെ പോയ് ക്കൊ."
ഞാൻ സമ്മതം മൂളി.... വീട്ടിൽ പോയി
ഷർട്ടും മുണ്ടും എടുത്തു. പാറു ഏടത്തി ചോദിച്ചു" നാട്ടിലേയ്ക്കു പോകാ.... "
" അതെ "
ഞാൻ യാത്ര പറഞ്ഞു. സുകുമാരേട്ട നോടും അവസാനമായി യാത്ര പറഞ്ഞു..... കുറച്ചു സമയം കൂടി സംസാരിച്ചിരുന്നു. മഹേന്ദ്ര നോട്
നവരാത്രിക്കു വരാമെന്നു പറഞ്ഞു.
അവിടെ നിന്നിറങ്ങി.......
ഇപ്പോൾ എനിയ്ക്കിഷ്ടപ്പെട്ട ഒരു നേതാവ് പയ്യാമ്പലം ശ്മശാനത്തിൽ
കടലിന്റെ സംഗീതം കേട്ട്..... മന്ദമാരുതനേറ്റു അന്ത്യവിശ്രമം
കൊള്ളുന്നു.....
------x ------x -------X