2016 ജൂലൈ 12, ചൊവ്വാഴ്ച

മഞ്ഞു തുള്ളി

വിശ്വസൗന്ദര്യമിഴുകി ചേർന്നൊരു മഞ്ഞു തുള്ളീ....
വിലസും നിന്നിൽ സപ്തവർണ്ണങ്ങൾ കനിയാർന്നൂ
വിണ്ണിലെ താരം പെറ്റു വളർത്തിയ കണ്ണുനീർ തുള്ളീ,
വിജയിപ്പാൻ നിന്നെ, വേറെയേതുണ്ടൂ സൗന്ദര്യം വിശ്വത്തിൽ!
വിളങ്ങീടുക, തിളങ്ങീടുക മായാസങ്കരവർണ്ണം.
വിശ്വത്തിനാനന്ദം പകരുക നീ മികവോടെയെന്നും.
പുല്ലിനും വൃക്ഷത്തിനും കിട്ടിയ കൗസ്തുഭാഭരണമാണു നീ,
വിണ്ണിലെ താരമാണു നീ, അല്ല നല്ല വൈരക്കല്ലാണു നീ
വിണ്ണിൽ നിന്നടർന്നു വീണ കുട്ടി സൂര്യനോ അതോ -
വിണ്ണിലെ താരത്തിൻ ഓമനമകളോ നീ....
വിളങ്ങി, വിലസി നീ സൗന്ദര്യമണി വീണ മീട്ടുക,
പുല്ലിനും വൃക്ഷത്തിനും ശോഭയേകിക്കൊണ്ടെന്നും.
                    ------------------

1 അഭിപ്രായം: