2016 ജൂലൈ 13, ബുധനാഴ്‌ച

എന്തിനായ്.... നീ വന്നൂ

എന്തിനു നീ വന്നൂ വീണ്ടും,
എന്മണിവീണ മീട്ടുവാൻ.
വരില്ലെന്നു നിനച്ചൂ ഞാൻ,
വർഷമാറുകഴിഞ്ഞല്ലൊ...!
തരാമെന്നതേറ്റതൊന്നും,
തന്നിടാതെ പോയതല്ലെ നീ
എന്തിനു നീ വന്നൂ വീണ്ടും
എന്മണിവീണ മീട്ടുവാൻ,
കഴിഞ്ഞുപോയവർഷങ്ങളെല്ലാം
കൊഴിഞ്ഞുപോയ സൂനങ്ങളല്ലെ!
അന്ന് വിടർന്നുനിന്ന ഞാനിന്ന്,
ദുഃഖത്തിൻ ചൂടേറ്റു വാടിയല്ലൊ.
പുഞ്ചിരിച്ച മുല്ലമൊട്ടെന്നെ,
പുച്ഛത്തോടെ നോക്കിയന്ന്,
പൂനിലാവും രാക്കുയിലും,
പരിഹസിച്ചുവല്ലൊ അന്ന്....
എന്തിനു നീ വന്നൂ വീണ്ടും,
എന്മണിവീണ മീട്ടുവാൻ.
                 ---------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ