2016 ജൂലൈ 17, ഞായറാഴ്‌ച

കവിത

പെട്ടെന്ന് നീയെൻ മാനസത്തിൽ,
വെട്ടിതിളങ്ങീടുമേകയായി....
ആരാമത്തിൽ ശോഭിയ്ക്കും സൂനം,
അപ്പോഴെന്നുള്ളിൽ നൃത്തമാടും.
അങ്ങകലെ നീലാകാശത്തിൽ -
പുഞ്ചിരിതൂകീടും വെള്ളിത്താരം,
കൺചിമ്മിയെന്നോടൊരു രഹസ്യം -
ചൊല്ലിടും ആരാരും കാണാതെ.
ചന്ദ്രനാം തോണിയിലേറി ഞാൻ -
ആരാരും കാണാതെ ചെന്നീടുവാൻ,
അപ്പോൾ വിലക്കീടും വേറൊരുത്തി -
വരേണ്ട നിന്നെയവൾ ചതിയ്ക്കും.
ഈ വിധം കേൾക്കുമ്പോൾ ഞാൻ പറയും
" നിങ്ങളാം കൊച്ചു കവിതകൾ,
അല്ലലില്ലാതെ വാഴ്‌ക വിണ്ണിൽ....
ഞാനിവിടെ നിന്നും നോക്കി നില്ക്കാo "
                             ------------
                              -----------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ