മലരുകൾ തൂകുന്ന പുഞ്ചിരിയിൽ പണ്ടൊരു -
മധുപൻ മയങ്ങിയുറങ്ങിപ്പോയ് -
നിമിഷങ്ങൾ പറക്കുവതറിയാതെ,
നിശതൻ ചിറകടി കേൾക്കാതെ.
ചെങ്കതിരോൻ മുങ്ങാറായ് -
ഓളങ്ങൾ വെട്ടുന്ന സാഗരത്തിൽ
കരിവണ്ടറിയാതെ മെല്ലെ നളിനം -
കൂമ്പിപ്പോയ്....കൂമ്പിപ്പോയ്....!
ആവഴി വന്നൊരു മത്തഭം താൻ,
കൂമ്പിനിന്നോരാപ്പൂവിനെ.. മന്ദം
തുമ്പിക്കയ്യാൽ പിടിച്ചു പറിച്ചൂ,
നിലത്തിട്ടു ചവുട്ടി മെതിച്ചു....
നിലത്തോടരഞ്ഞു...പൂവും വണ്ടും .
ചിന്തയില്ലാ പ്രവൃത്തിതൻ ഫലം!
--------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ