2016 ഡിസംബർ 11, ഞായറാഴ്ച
2016 ഡിസംബർ 2, വെള്ളിയാഴ്‌ച
അമ്പിളി
വിണ്ണിൻ മടിത്തട്ടിൽ ചിരിച്ചു കളിക്കും പൈതൽ -
വാരിയെറിയുന്നു തുമ്പപ്പൂക്കൾ.
ഇടയ്ക്കിടെ കാണായ് മേഘത്തിൻ -
കീറുകൾ,
കാറ്റിൽ പറത്തുന്നു വികൃതിക്കുട്ടൻ!
വാരിപ്പുണരാൻ, _ കൈനീട്ടിവിളിച്ചപ്പോൾ,
വിമ്മിഷ്ടം തോന്നു വാനെന്തു ന്യായം.
വിളറിയമുഖത്തൊരു പുഞ്ചിരി കാ-
ണുവാൻ,
വിണ്ണും മണ്ണും നിനക്കൊരു-
മുത്തമേകാം.
XX
'
ജീവിതം
ജീവിതം !
അത് മോഹങ്ങളുടേയും
മോഹഭംഗങ്ങളുടേയും
കഥയാണ്.
ജീവിതം !!
ചിലർക്കത് മുന്തിരിച്ചാറാണ്
മറ്റു ചിലർക്കോ കയ്പ്പുനീർ.
ജീവിതം !!!
ചിലർ ആ പാനപാത്രം ആ
വോളം നുകരുന്നു . ചിലർ
........ കുരുതികഴിയ്ക്കുന്നു.
x
നളന്ദ
(1)
"വെള്ളിനക്ഷത്രമെ നിന്നെ നോക്കി "
അന്ത്യ ഗാനം നീയന്നു പാടി.
(2)
എൻ ഭാഗ്യമോ, കുറുപ്പിന്റെ ഭാഗ്യമോ,
ആ വെള്ളിനക്ഷത്രം മങ്ങിപ്പോയി !
(3)
നാണം കുണുങ്ങിയോ കൈലാസപുത്രി!
ഈ നാണം നാട്യമോ അന്നനടേ...
(4)
ആദ്യമായ് നിന്നെ കടാക്ഷിച്ചുവോ ഞാൻ.
കേളീവിലാസവുമായ് കൂടും കുറുമ്പീ.
(5)
ഊറ്റിക്കുടിക്കും നോട്ടമെനന്ദി -
എൻപേർ നീയാദ്യമുച്ചരിച്ചതിൽ.
-- o --
8 - 1 - "69