ഓടുന്ന മേഘങ്ങളോട് ,ഞാനൊരു കഥ പറഞ്ഞു,
പാലപ്പൂക്കൾ ഞാൻ വാരിയെറിഞ്ഞു, ആരാരും അറിയാത്ത, ഇതു വരെ -
ആരോടും പറയാത്ത എൻ കഥ.
പാലപ്പൂക്കൾ കാറ്റിൽ പറന്നു പോയ്.,
ഓടുന്ന മേഘങ്ങൾ കറുത്തിരുണ്ട്.
വെള്ളി മേഘങ്ങൾ കടന്നു പോയി.
വെള്ളിനക്ഷത്രം കണ്ണുചിമ്മി,
ഓമനത്തിങ്കളും വാടിപ്പോയി...!
ആ കഥ കേട്ടവർ കേട്ടവർകണ്ണടച്ചു.
ആ കഥ നിങ്ങളും കേട്ടുവോ ,?
അല്ലങ്കിൽ ഞാൻ പറയാമല്ലൊ...
---------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ