അന്വേഷിക്കന്നൂഏകാകിയായ് നിന്നെ,
അന്യോന്യം കണ്ടെത്തുമെന്നാശ്വാസവുമായ്,
അറിയാതെയാണൊ എന്നെ നീ തെല്ലുമെ,
അറിയും ഞാൻ നിന്നെ നന്നായിട്ടല്ലെങ്കിലും
ജീവിതമാമീ കറക്കത്തിൽ നാമിരുവരും
ജീവനുണ്ടെങ്കിൽ ഒരുമിച്ചു കണ്ടിടും!
എവിടെയാണേതുകോണിലാണെന്നറിയില്ല.
എങ്കിലുമാശവെടിഞ്ഞീടുന്നീല്ലീഞാൻ.
എന്നാണു കണ്ടെത്തുന്നതാദിനം,
എന്മനസിൽ എന്നും ശോഭിച്ചീടും സുവർണ്ണമായ്.
നിൻ കഥ ഞാനറിയും, എൻ കഥ ഞാൻ പറയും,
നിന്റെ മായയിൽ ഞാൻ ലയിച്ചീടും,
അന്വേഷിക്കുന്നു ഏകാകിയായ്,നിന്നെ......
---------
---------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ