അന്ത്യ മില്ലാതുള്ളൊരീ കാനനവീഥിയിൽ,
അലയുന്നൂ ഞാൻ.
മഴ ചൊരിയുന്നു കാറ്റടിക്കുന്നൂ...
കയ്യിലുള്ളൊരു കൈത്തിരിയണഞ്ഞുപോയ്.
കൂരിരുട്ടാണല്ലൊചുറ്റും..!
അല്ലല്ല...!!,
ഇടയ്ക്കിടയുള്ളോരീ മിന്നൽ വെളിച്ചത്തിൽ,
മുന്നോട്ടു പോവട്ടെ ഞാൻ....
നീളുമീ വഴിയെങ്ങോ മുട്ടി നില്ക്കും..!
വേഗം മുന്നോട്ടു പോകട്ടെ ഞാൻ,
അല്ലെങ്കിലിവിടെ ഞാൻ നിന്നിടുകിൽ,
കരുണയില്ലാത്ത മൃഗങ്ങൾ തിന്നുമല്ലൊ.
ഇടയ്ക്കിടെയുള്ളൊരീ മിന്നൽ വെളിച്ചത്തിൽ ,
മുന്നോട്ടു പോകട്ടെ ഞാൻ.
------------------------
----------x ------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ