2016 ഓഗസ്റ്റ് 7, ഞായറാഴ്‌ച

മനസ്വിനി

എന്നെ നീയിന്നു മറന്നു പോയ്,
എങ്കിലുമെന്നോമലാളെ ഞാൻ മറന്നിടാ.
പുഞ്ചിരിയുടെ പൊന്നലകളും നിൻ-
മധു ഭാഷണങ്ങളും എൻ -
മനസ്സിലെന്നുമെന്നും തപസിരിയ്ക്കും...!
മധുമാസ ചന്ദ്രിക പോൽ മുഖവും
കരിമീൻ കണ്ണിണയുടെ നോട്ടവും,
മനസ്സിന്റെ മായിക തലത്തിൽ ഞാൻ,
മധുരം നൽകിയെന്നു മെന്നും ഞാനോ മനിയ്ക്കും....
അതു മാത്രമാണിനിയെന്റെ മോഹം!
എന്നെ നീയിന്നു മറന്നു പോയ്..!
എങ്കിലുമെന്നോമലാളെ ഞാൻ മറന്നിടാ.
____________________
____________________

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ