കണ്ണൂരിൽ നിന്നു പോന്നശേഷം, രണ്ടാഴ്ചക്കാലം ഞാൻ വീട്ടിൽ വെറുതെയിരുന്നു.
ഒരു ദിവസം പുല്പള്ളിയിലേക്കു പുറപ്പെട്ടു.... ചരിത്ര പ്രസിദ്ധമായ പുല്പള്ളിയിലേ
ക്കു തന്നെ....!
കാനനഭംഗി ചിതറുന്ന പുല്പള്ളി.
കൊയിലാണ്ടിയിൽനിന്നു താമരശ്ശേരിയിലേയ്ക്ക്, 1-30-ന്ന് അവിടെ നിന്നു ബത്തേരിയിലേയ്ക്കും.ഈ വഴിയാണ് സുന്ദരമായ വഴി.... സ്വർഗ്ഗത്തിലേക്കുള്ള വഴി.
അപകടകരങ്ങളായ വയനാടൻ ചുര
ങ്ങൾ പിന്നിട്ട്, ഞങ്ങളുടെ ബസ്സ്
പതുക്കെ നീങ്ങി. താഴേക്കു നോക്കുമ്പോൾ വിജനമായ കാട്ടുപ്രദേ
ശങ്ങൾ കാണാം.
ബത്തേരിയിൽ നിന്നു പുല്പള്ളിയ്ക്കുള്ള അവസാനത്തെ ബസ് പുറപ്പെടാൻ സമയത്ത്, ഞാൻ
അവിടെയെത്തി. ബസിൽ നില്ലാൻ ഇട
മില്ല.ബസ്സ് പുറപ്പെട്ട് കുറേ കഴിഞ്ഞപ്പോൾ ചാഞ്ചാട്ടം തുടങ്ങി.ഒരു
ഭാഗം ചരിയുമ്പോൾ വിചാരിക്കും, ഇനി മറുഭാഗത്തേക്കു ചരിയേണ്ടി വരില്ലെ
ന്ന്.ഇല്ലിക്കാടുകളോടും, കാട്ടുചെടികളോടും ഉരുമ്മിക്കൊണ്ട്
വളരെ സാവധാനം നീങ്ങി.
ഇല്ലിക്കൊമ്പുകളും കാട്ടുചെടികളുടെ കൊമ്പുകളും ബസിലേക്കു എത്തിനോക്കിക്കൊണ്ടിരുന്നു.കൂടാതെ ചില സ്ത്രീകളുടെ മുടികളിൽ പിടികൂടി, ചിലരുടെ കണ്ണും കാതുകളും പിടിച്ചുപറിച്ചു.....
ഈ കയ്യേറ്റത്തിലെല്ലാം ആർക്കെങ്കിലും വിമ്മിഷ്ടം തോന്നിയോ, എന്തോ...!
ബസിന്റെ ഊഞ്ഞാലാട്ടം സഹിച്ചു കൊണ്ട്, പലരും രാഷ്ട്രീയ ചർച്ചകൾ
നടത്തിക്കൊണ്ട്, ചിലർ മരം വെട്ടിയിട്ട
തുപോലെ അടുത്തു നില്ക്കുന്നവരുടെ മേൽ വീണു കൊണ്ട്...., ചിലർ കൈമുട്ടുകൊണ്ട് മറ്റുള്ളവരുടെ തലയ്ക്കും പുറത്തും
"കിഴുക്ക് "സമ്മാനിച്ചുകൊണ്ട് കോലാ
ഹലം തുടർന്നു.....
രാഷ്ട്രീയപരമായി വളരെ പ്രബുദ്ധതയുള്ളവരാണെന്നു തോന്നുന്നു. പക്ഷെ, മിക്കവരും രാഷ്ട്രീയഭ്രാന്തുകൊണ്ട് അജ്ഞരാണ്, അല്ലെങ്കിൽ അജ്ഞതകൊണ്ട് അവർ
രാഷ്ട്രീയ ഭ്രാന്തന്മാരാണ് !
ആ മണിയ്ക്കു ഞാൻ പുല്ലള്ളിയിലെത്തി. നേരെ പടിഞ്ഞാറോട്ട് നടന്നു... പ്രഭേട്ടന്റെ പീടികയിലെത്തി.
പുതിയ സ്ഥലവുമായി പരിചയപ്പെട്ടു
..... തൊട്ടടുത്ത് ജോസ് ടാക്കീസ്. ഞങ്ങളുടെ നേരെ മുമ്പിൽ മറ്റൊരു കട. അതിനടുത്ത് കണ്ണൂർക്കാരനായ ഒരാളുടെ ഹോട്ട
ൽ. അടുത്ത കടയിലെ ചന്ദ്രനുമായി
പരിചയപ്പെട്ടു, അയാൾ നെല്ല്യാടിയിലാണ്.
......... ജോസ് ടാക്കീസിന്റെ അരികിലൂടെ തെക്കോട്ടു നടന്നാൽ
കടമാൻതോട് കാണാം. ഈ തോടാണ്
ഞങ്ങൾക്ക് ശരണം, കുളിയ്ക്കാനും അലക്കാനും.
നാലുറോഡുകൾ കൂടിചേരുന്ന
സ്ഥലമാണ് പുല്പള്ളിക്കവല .
നേരെ വടക്കോട്ടുള്ള റോഡിലൂടെ നട
ന്നാൽ മുള്ളങ്കൊല്ലിയിലെത്താം.
കവലയിൽ നിന്നു കിഴക്കോട്ടു നടന്നാൽ ചരിത്ര പ്രസിദ്ധമായ പോലീ
സ് സ്റ്റേഷൻ കാണാം. വടക്കുഭാഗത്തുള്ള കുളം അമ്പലക്കു ളമാണ്. പോലീസ് സ്റ്റേഷന്റെ തെക്കു
ഭാഗത്താണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് പുതിയ പോലീസ് സ്റ്റേഷൻ അവിടെ നിന്നു നോക്കിയാൽ കാണാം
ഒരു ദിവസം രസികനായ ഉണ്ണിയോ
ടൊത്ത് ഞാൻ അമ്പലത്തിൽ പോവുകയുണ്ടായി. അമ്പലത്തിന്ന്
വടക്കുഭാഗത്തേക്കു നോക്കിയാൽ
കാട്ടുപ്രദേശങ്ങൾ കാണാം.
ഒരു മാസത്തോളം പുല്പള്ളിയിൽ
താമസിച്ചു.
ആസ്ത് 15-ന്ന് ഒരു ഗാനമേളയുണ്ടായിരുന്നു. ഒരു സരസന്റെ കഥാപ്രസംഗവും......
ആ ഗാനങ്ങൾ ആരാത്രിയെ ഇമ്പമുള്ള
താക്കി.
' തിരുവോണദിവസം ഞാൻ പുല്പള്ളിയോട് യാത്ര പറഞ്ഞു.....
കൂടെ പ്രഭേട്ടനും ഉണ്ടായിരുന്നു.
ബത്തേരിയിൽ വന്നു. ഓണം അവി
ടെ ഹോട്ടലിൽ വച്ചു കഴിഞ്ഞു.
അതിനു ശേഷം വടകര ബസിൽ സ്ഥലം പിടിച്ചു.
x ----X----x
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ