മരിച്ചാലും മറക്കില്ലാമഹാപാതകം,
രാത്രിതൻ ഏകാന്തതയിൽ കേഴുന്നൂ....
രമണാ ഞാൻ ചെയ്തതു പൊറുക്കൂ,
വരാറായ് ഞാനും നിൻ സന്നിതിയിൽ.
x X x
മുത്തശ്ശിയാകാറായ് ചന്ദ്രികയും,
കാലം വരുത്തുന്ന മാറ്റമല്ലൊ...
അന്നത്തെരംഗങ്ങൾ പലതുമായി,
മങ്ങിയ കണ്ണിൽ തെളിഞ്ഞിടുന്നു.
കാനന ചോലയിൽ,പാടിനടന്നകാലം.,
മദിച്ച, മോദത്തിൽ ദിനങ്ങൾ....
ഓടക്കുഴലിലൂതും പ്രണയഗാനം.,
ഇഴുകിയൊഴുകി ,തങ്ങി വിങ്ങി.....
ആ അരുവീതീരത്തിൽ മുഴങ്ങീടുന്നു.
x x x
രംഗങ്ങൾ പലതായി തേഞ്ഞു മാഞ്ഞു.
ഇന്നവൾ മൂലയിലിരുന്നു കരയുന്നൂ,
പണ്ടത്തെ സുന്ദരിയാൾ......
ആരറിവൂ അവൾതൻ തീരാദുഃഖം...!
o o o
______________
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ