2016 ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ആസ്ട്രോങ്ങും കൂട്ടുകാരും

മാനവ പാദദൂളികയണിഞ്ഞ ചന്ദ്രാ,
മാനവന്റെ നാളെയിലേക്കു ള്ളൊരു _
മാനിയ്ക്കുംനേട്ടമല്ലോയീ" അപ്പോളോ"
നിന്നെ, ഞങ്ങൾ ഗന്ധക ഖനിയാക്കും
രത്നഖനിയാക്കും ഗ്രാഫൈറ്റ് കോരിയെടുക്കും.
ധരണിയിൽ നിന്ന് നിന്നോമനമുഖം നോക്കി -
ആകാംക്ഷ മൂത്ത ഞങ്ങൾ പറഞ്ഞു വല്ലൊ...
പൗഡറും, സ്നോവും പൂശും നിന്മുഖം... എത്രയെത്ര വികൃതം..!
ഹന്ത കഷ്ടം! കുന്നും കുണ്ടും മാമലകളും,
മാടി വിളിക്കും മരണഗർത്തങ്ങളും.
എങ്കിലും മാനവപാദദൂളികയണിഞ്ഞ ചന്ദ്രാ,
ഈശോണിയിലേയ്ക്കു പുഞ്ചിരി ചൊരിയുക.,
എന്മനം കുളിർത്തിട്ടട്ടെ,പൂനിലാവൊഴുകട്ടെ.

----- O-----

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ