തലശേരി ടൗണിലെ മാർക്കറ്റിന്ന് എതിർവശത്തുള്ള റോഡിലൂടെ നേരെ
നടന്നു..... റെയിൽവെ ഗെയിറ്റിലൂടെ കടന്നു ചെല്ലുന്നത് " കുയ്യാലിപ്പാലം ".
X x X x X
ഏകദേശം പത്തു മണിയ്ക്ക് ഞങ്ങൾ
(അമ്മുവേടത്തിയും ഒരു ചെറിയ പെൺ കുട്ടിയും ഞാനും) കൊല്ലത്തു നിന്നും പയ്യോളിയ്ക്കു പുറപ്പെട്ടു.്
പയേയാളി സ്റ്റേഷനിൽ നിന്ന്
ടെമ്പിൾ ഗേറ്റിലേക്കു ടിക്കറ്റെടുത്തു.ചെറിയ കുട്ടിയ്ക്ക് ടിക്കറ്റെടുക്കാത്തതിന്റെ പേരിൽ TTR
പത്തുറുപ്പികയും ചില്ലറയും ഫൈനിട്ടു........ അത് കൊടുത്തില്ല.
ജഗന്നാഥടെമ്പിൽഗെയിറ്റിൽ ഞങ്ങളി
റങ്ങി. അവിടെ നിന്നു പന്തയ്ക്കലിലേ
യ്ക്കു ബസിൽ.....
പന്തയ്ക്കൽ ബാലേട്ടന്റെ പീടികയിൽ കയറി.
അവിടെ നിന്ന് ചായ കുടിച്ചതിനുശേഷം പന്തയ്ക്കലുള്ള വീട്ടിലേക്കു നടന്നു....... കുറേ നടന്നു.
വീട്ടിലെത്തി, ഊണു കഴിച്ചു, അവിടെ
യുള്ളവരെ പരിചയപ്പെട്ടു.
ഉടനെ ബാലേട്ടന്റെ അമ്മയുടെ കൂടെ
ഷോപ്പിലേക്കു പുറപ്പെട്ടു.വൈകുന്നേരം അഞ്ചു മണി വരെ...
ചായ കഴിച്ചതിനുശേഷം അവിടെ നിന്നും വീട്ടിലേക്കു നടന്നു.
വീട്ടിലെത്തി അവിടെ വെറുതെയിരിക്കുമ്പോൾ, പല ചോദ്യങ്ങളും ഉന്നയിക്കപ്പെട്ടു.
"എത്ര വരെ പഠിച്ചു "
" പത്തുവരെ "
" പത്തുവരെ പഠിച്ചിട്ടുണ്ടൊ, ഞങ്ങൾ ഒരുകത്തെഴുതാൻ വെഷമിച്ചിരിക്കയാ"
ഉടനെ ഇൻ ലൻറും പെന്നും കൊണ്ടൂ
വന്നു.... മംഗലാപുരത്തേക്കൊരുകത്തെഴുതി.
നിരവധി കത്തുകൾ പരതി, അന്ധ്രസ്
കണ്ടു പിടിച്ചു. മംഗലാപുരത്തുള്ള
ഒരു കൃഷ്ണൻ.
ചന്ദ്രിയേടത്തിയുമായി പരിചയപ്പെട്ടു.
" അച്ഛനും അമ്മയും ഒക്കെ ഉണ്ടോളി "
" ഉണ്ട്" ഞാൻ പറഞ്ഞു.
സന്ധ്യയായപ്പോൾ ചന്തുവേട്ടത് വന്നു.
പരിചയപ്പെട്ടു.
"നമുക്ക് കുറച്ച് നടക്കാം "
ഞാൻ സമ്മതിച്ചു.
കുറേ നടന്നു..... ഒരു ചായ പീടികയി
ൽ കയറി, അവിടെ ചായ ഉണ്ടായിരു
ന്നില്ല.നേരെ പടിഞ്ഞാറുവശത്തേക്കു
നടന്നു.അവിടെ ഒരു കടയിൽ നിന്നും
ചായയും റൊട്ടിയും കഴിച്ചു.
സമയം സന്ധ്യ കഴിഞ്ഞിരു ന്നു
ഞങ്ങൾ മടങ്ങി അതു വഴി ബാലൻ
എന്നാളുടെ വീട്ടിൽ കയറി....
റേഡിയോ ഓൺ ചെയ്തു, കുറേ പാട്ടു
കേട്ടു അവിടെയിരുന്നു.
അവിടെ നിന്നും വീട്ടിലേക്കു മടങ്ങി.
........ ചൂടുവെള്ളത്തിൽ മുഖവുംകാലും കഴുകി, ഊണുകഴിച്ചു
അന്നവിടെ താമസിച്ചു.....
ഞങ്ങൾ പലതും സംസാരിച്ചു.
പിറേറന്ന് കാലത്തുണർന്നു.
ചായയും അടയും കഴിച്ച ശേഷം പുറ
പ്പെട്ടു
ചന്ദ്രിയേടത്തിയുടെ കുടെ പന്തയ്ക്ക
ലിൽ നിന്ന് തലശ്ശേരിക്കു യാത്രതിരി
ച്ചു. ഇരിയ്ക്കാൻ സ്ഥലം കിട്ടിയില്ല.
ഗർഭിണിയായ ചന്ദ്രിയേടത്തിയും
വിഷമിച്ചു കാണും.
തലശേരി ബസിറങ്ങിയ ശേഷം കുയ്യാലിപ്പാലത്തിനടുത്തേയ്ക്ക് ഓട്ടോപിടിച്ചു.പാലത്തിനടുത്തു ഞ
ങ്ങളിറങ്ങി... 50 പൈസ കൊടുത്തു.ചെറിയ കുട്ടിയെ ഞാനെടു
ത്തു, പുഴയുടെ നടുവിലൂടെ നടന്നു...
ഒന്നുരണ്ടു ഇടവഴികൾ കഴിഞ്ഞു...
നെട്ടൂരുള്ള വസതിയിലെത്തി.
അവിടെ ചെല്ലുമ്പോൾ, അടുത്ത വീട്ടി
ലെ രതി അവിടെ നിന്നും അലക്കുക
യായിരുന്നു.
അവിടെയെത്തി അല്പനേരം മലയാള രാജ്യം നോക്കിയിരുന്നതിനു ശേഷം ചായ കഴിച്ചു.
ഉടനെ വല്ല്യമ്മയുടെ കൂടെ കണ്ണേട്ട
ന്റെ പീടികയിലേക്ക്.... വഴിയിൽ അവ
രുടെ ഒരു പറമ്പ് വല്യമ്മ കാണിച്ചു ത
ന്നു. കുഞ്ഞിക്കണ്ണേട്ടന്റെ പീടികയി
ൽ എത്തി. ചായക്കു ക്ഷണിച്ചു.ചായ
വേണ്ടെന്നു പറഞ്ഞു......
അന്നു മുതൽ ചുറ്റുപാടുകളുമായി പരിചയപ്പെട്ടു.
കള്ളുഷാപ്പ്, രാമുണ്യച്ചന്റെ പീടിക (പലചരക്കുകട), ദേവിയമ്മയുടെ ചാ
യക്കട മുതലായവ...
രാത്രി ഒമ്പതു മണിയ്ക്കു കട അടച്ചു.
പുതിയ ആളെ പലരും പരിചയപ്പെട്ടു.
ഇടവഴിയിലെത്തിയപ്പോൾ ഒരു മെഴു
കുതിരി കത്തിച്ചു... അതിലെ നടന്നു
വീട്ടിലെത്തി.
കണ്ണേട്ടൻ പലതും ഉപദേശിച്ചു.
" പലരും ഇവിടെ നിന്നിട്ടുണ്ട്, പലരും
നല്ല നിലയിലാണ് ഇവിടെ നിന്നും പോയത്. നീ ഇവിടെ ഒരു അന്യനെ
പ്പോലെ പെരുമാറരുത്, നിന്റെ സ്വന്തം
വീടുപോലെ ഇവിടെയും കരുതുക.ഇ
വിടെ മുമ്പ് ഉണ്ടായിരുന്നവർ..... ov റോഡിലുള്ള ബാലൻ, വത്സൻ, ദാമോ
ദരൻ, എന്റെ മരുമകൻ മുരളി ഇവരൊക്കെ "
ഇതൊക്കെ പറഞ്ഞു കഴിഞ്ഞതിനു ശേഷം എനിയ്ക്ക് എണ്ണയും സോ
പ്പും തന്നു. കുളിക്കാൻ കിണറിനടുത്തേക്കുപോയി. എന്റെ തോർത്തു കൂടാതെ ഒരു തോർത്തു കൂ
ടി തന്നു. "നീ എന്നെപ്പോലെ തോർത്തിൽ നല്ല കണിശക്കാരനാണെ
ന്നു തോന്നുന്നു, എന്നെപ്പോലെ പോവുന്ന സ്ഥലത്തെല്ലാം തോർത്തും കൊണ്ടു പോകുന്നുണ്ടല്ലൊ" കുഞ്ഞിക്കണ്ണേട്ടൻ പറഞ്ഞു.
ബാലകൃഷ്ണേട്ടനുമായി കുറെ സംസാരിച്ചിരുന്നു.കണ്ണൂർ കലക്ടർ
ഓഫീസിൽ ക്ലാർക്കാണ്.
സമയം പത്തു മണിയായി.എനിക്കു വേണ്ടി ഒരു മുറി ഒഴിച്ചുതന്നു.
പിറേറന്ന് കാലത്ത് ആറു മണിയ്ക്കുണർന്നു.ഒരു ബീഡിയും വലിച്ചുകൊണ്ട്, അടുത്ത പറമ്പിലെ
കല്ലുവെട്ടുകുഴിയിലേക്കു നടന്നു....
പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് ഞങ്ങൾ
കടയിലേക്കു പോവാൻ തയ്യാറായി.
അടുത്ത പീടികയിൽ നിന്നു ചായ കഴി
ച്ചു, ഞാൻ ചായയും വെള്ളയപ്പവും,
ഏട്ടൻ വെറും ചായയും.
നേരെ ചെമ്മൺറോഡിലൂടെ പീടികയിലേക്കു നടന്നു.
ചൊവ്വാഴ്ച ലീവായിരുന്നു. ഞാൻ സ്ഥ
ലങ്ങൾ കാണാനിറങ്ങി.ഗോപാലപുരം,
പൊന്ന്യം, കതിരൂർ എന്നിവ. അന്നു രാ
വിലെതലശേരി ടൗണിലും പോവുക
യുണ്ടായി.നേരം സന്ധ്യയാകാറയപ്പോൾ, കതിരൂരിൽ നിന്നു ഒരു ചായ കുടിച്ചു.വീട്ടിലേയ്ക്കു മടങ്ങി.
പിറ്റേന്ന് തലശേരിയിൽ പെട്ടെന്നൊരു
ലഹള തുടങ്ങി.
കലശത്തിനു നേരെയുള്ള ഒരു ചെരി
പ്പേറ് ആണ് കാരണമെന്ന് പറയുന്നു.
അന്ന രാവിലെ മണ്ണാടുള്ള ഞങ്ങളു
ടെ കട തുറന്നപ്പോൾ...... തലശേരി ടൗണിലേക്ക് ആരും പോവേണ്ടെന്ന്
പലരും പറയുന്നതു കേട്ടു.
ഉൾപ്രദേശങ്ങളിൽ അക്രമങ്ങളുണ്ടാ
വാൻ കാരണം കെട്ടുകഥകളാണ്.
ടൂട്ടോറിയൽ കോളേജിൽ പഠിക്കുന്ന, രണ്ടു പെൺകുട്ടികളെ, ഉടുതുണിയ
ഴിച്ചു ടൗണിലൂടെ നടത്തിയെന്ന പ്ര
സ്താവം ഉൾപ്രദേശങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചു.ഈ ഒറ്റ കാരണം കൊണ്ടുമാത്രം പലരും മതാ
ന്ധന്മാരായി.
നാട്ടിലെ പല പ്രമുഖ വ്യക്തികളും
"പൊളിക്കീനെടാ ___ എന്താനോക്കി നി
ൽ ക്കുന്നത്..... " എന്ന് ആക്രോശിക്കയുണ്ടായി.പക്ഷെ, പിന്നീട് ഇവരെല്ലാം മാനസാന്തരപ്പെട്ടു!
കാര്യം ഇത്രയേറെ വഷളാവാൽ കാരണം ലോക്കൽ പോലീസ് തന്നെയാണ്.
തലശേരി - 4 ന്റെ പരിസരത്ത് വമ്പിച്ച നാശനഷ്ടങ്ങളുണ്ടായി. വീടുകളും ക
ടകളും ആരാധാലയങ്ങളും
തലശേരി ടൗണിൽ പല കടകളും കൊള്ളയടിക്കപ്പെട്ടു.
ഞങ്ങളുടെ വീടിന്റെ പരിസരത്തു തന്നെ വീടുകളും കടകളും ആക്രമണ
ത്തിന്നിരയായി.... കൊള്ള നടന്നു....
പകൽക്കൊള്ള.
MSP വന്നു CRP വന്നു..... പരക്കെ അ
ടി തുടങ്ങി. പല പാവങ്ങൾക്കം കിട്ടി.
144- പ്രഖ്യാപിച്ചതോടെ പലരും വിഷ
മിച്ചു.
ഇതു വർഗ്ഗീയ കലാപമാക്കാൻ ചിലർ
ശ്രമിച്ചു.
മുക്കിലും മൂലയിലും പോലീസുകാവ
ലുണ്ടായതോടെ എല്ലാം സമാധാനമായി.
പല കള്ളന്മാരെയും പിടിച്ചു.അവരിൽ
ഹിന്ദുക്കളും മുസ്ലീംങ്ങളും ഉണ്ടായിരു
ന്നു. അവർ സാമൂഹ്യദ്രോഹികളായിരുന്നു.
വീടുവെന്തെരിയുമ്പോൾ കഴുക്കോ ൽ
വലിക്കാൻ വന്നവരായിരുന്നു അവർ.
തന്ത്ര പൂർവ്വം മെനഞ്ഞെടുത്തതായി
രുന്നു ഈ ലഹള.പക്ഷെ, അതു തികച്ചും വിജയിച്ചില്ല.
സമാധാനത്തിന്നായി മൂൻകൈ എടുത്തത് മാർക്സിസ്റ്റ് പാർട്ടിയായി
രുന്നു.
അങ്ങിനെ ആദ്യമായി ഒരു ലഹളയിൽ
അകപ്പെട്ടു. അതിന്റെ കയ്പ്പുനീർ
ഞാനും അനുഭവിച്ചു.
ഇരുപതു ദിവസത്തോളം ഞാൻ
തലശേരിയിൽ താമസിച്ചു. സ്നേഹം
നിറഞ്ഞ ഒരു കുടുംബത്തിന്റെ നടുവിൽ.... എന്നാൽ വിദ്വേഷം കത്തിക്കാളുന്ന ഒരു ജനത്തിന്റെ നടുവിൽ.....!
ഞങ്ങളുടെ ഷോപ്പിന്റെ പരിസരത്ത്
താമസിക്കുന്ന ക്യാപ്റ്റൻ കിട്ടേട്ടനും, ടെലിഫോൺ ഓപ്പറേറ്റർ ചാത്തുക്കുട്ടി
യും, കരുണനും, കച്ചവടക്കാരൻ രാമുണ്യച്ചനും എന്റെ ഓർമ്മയിൽ തങ്ങിനിൽക്കും.
ഒരു ദിവസം ഉച്ചയ്ക്ക് ചോറുണ്ണാൻ വീട്ടിലേക്കു ചെന്നപ്പോൾ മുരളിയുമായി പരിചയപ്പെട്ടു.
പിന്നെ ഇടക്കിടെ അവിടേയ്ക്കു വരാറുണ്ടായിരുന്നു.
"നീ ഇവിടെന്നു പോകുമ്പോൾ എന്റെ അടുത്തേക്കു വരിക.... ഞാൻ പറഞ്ഞ
തൊന്നും അമ്മാവനോടു പറയരുത്
ഞങ്ങളുടെ കുടുംബം തകർന്നു പോകും.നിനക്ക് എന്റടുത്ത് സുഖമാണ്, അവിടേയ്ക്കു വരൂ "മുരളി പറഞ്ഞു.
ആ വീട്ടിലുള്ളവർ.... കുഞ്ഞിക്കണ്ണേട്ടൻ, ഭാര്യ ചന്ദ്രി, മൂത്ത മകൾ റീത, ബാലകൃഷ്ണൻ, ഭാര്യ ലീല, കുട്ടികൾ മൂന്ന്. മൂത്തവൾ റീജഭായ്.കുറച്ചു ദിവസം ഞാൻ പഠിപ്പിച്ചു.
രണ്ടാമത്തെ മകൾ റീന (മൂന്ന് വയസ്സ്)
രാജേഷ് (മൂന്നു മാസം)
ചിരുതയേടത്തി മകൻ മരിച്ചു പോയതിലുള്ള ദുഃഖം മുഖത്തു തളം കെട്ടി നിൽക്കുന്നു. എന്നോട് എപ്പോഴും വർത്തമാനം പറയും.വിവാഹം കഴിഞ്ഞ പെൺമക്കളുണ്ട്.
വല്ല്യമ്മ .ഞാൻ വളരെ കുറച്ചേ തിന്നാറുള്ളുവെന്നു പരാതിപ്പെടും.
മരണപ്പെട്ട യാൾ സ്പോർട്ടുസ്മാനായിരുന്നു. നിരവധി സമ്മാനങ്ങൾ അലമാറയിൽ കാണാം. ഉദ്യോഗസ്ഥനായിരുന്നു.മരിച്ചിട്ട് ഒരു
വർഷം കഴിഞ്ഞു.പാമ്പുകടിയേറ്റു മര
ണപ്പെട്ടതാണ്.ഇപ്പോൾ ഇവർ താമസിക്കുന്ന വീട് അദ്ദേഹത്തിന്റെ തായിരുന്നു.
................... ബാലൻ പണിക്കു വന്നതോടുകൂടി എന്നെ അവിടുന്നു
സ്ഥലം മാറ്റുവാനായി കുഞ്ഞിക്കണ്ണേട്ടന്റെ പ്ലാൻ.
പന്തയ്ക്കലുള്ള അളിയൻ ബാലനും കൂട്ടുകാരനും ഒരു വൈകുന്നേരം എന്നെ കൊണ്ടു പോവാൻ വന്നു.
ഞാൻ വരുന്നില്ലെന്നു അവരോടു പറഞ്ഞു.
ഞാൻ കാലത്ത് അവിടെ നിന്നും പുറപ്പെട്ടു. പന്ത്രണ്ട് മണിക്ക് എരഞ്ഞോളിപ്പാലത്തുള്ള മുരളിയേട്ടന്റെ അടുത്തെത്തി.
പക്ഷെ അധിക ദിവസം അവിടെ നില്ക്കാൻ എനിയ്ക്ക് തോന്നിയില്ല.
മൂന്നാം ദിവസം അവിടെ നിന്നും യാത്ര പറഞ്ഞു.ബസിൽ തലശേരിയിൽവന്നു. അവിടെ നിന്ന് ആദ്യമായി കണ്ണൂരേക്കു യാത്ര ചെയ്തു.
ooooooo
ഓർക്കുന്നുണ്ട് .... ഇപ്പോഴും .
മറുപടിഇല്ലാതാക്കൂ