2017, ഫെബ്രുവരി 27, തിങ്കളാഴ്‌ച

വരൂ......


ഇനി കാണുകയില്ലെന്നൊ,
മറയുകയാണൊ ചന്ദിക!
മനസ്സിലിരുവരെ മോഹനമാം
                                    കോട്ട കെട്ടി,
അതിലൊരു റാണിയെ കൂട്ടി നിരുത്തി.
പൂനിലാവിൻ പുഞ്ചിരിയുള്ളവൾ,
നക്ഷത്രത്തിൻ കണ്ണുകളുള്ളവൾ,
കറുത്തവാവിൻ നിറമുള്ളവൾ,
നീലമേഘത്തിൻമുടിയുള്ളവൾ,
ചന്ദ്രക്കലയെ തിലകം ചാർത്തിയവൾ,
നക്ഷത്രമാലകൾ കണക്കിലേറെ....

ഇനി കാണുകയില്ലെന്നൊ,
മറയൂകയാണൊ ചന്ദ്രിക !
മോഹങ്ങളിനിയും തളിർക്കുകയില്ലെ,
കഴിഞ്ഞതെല്ലാം മറക്കുകില്ലെ,

വരികയില്ലെ

ഇനിയുംകൂടൊന്നുകൂട്ടാൻ,
ആശതൻകൊമ്പിൽ,
കിനാവിൻ ചുള്ളികളാൽ...

X                      X                   X

പലതും...... 1-8-67

(1) 
      വലയും, കേരളമെ,
       വലയും, കേരളമെ.
       അരിമണിയില്ലാ... തന്നില്ലാകേന്ദ്രം.
       അരിയാണ് കേരളം, കേന്ദ്രത്തിന്ന്.
        ഓണ വെയിലൊളി മങ്ങിപ്പോയ്,
        ഓണനിലാവും....... മങ്ങിപ്പോയ്.
         X                       X                   X

(2)
        വീണതെന്തേ........  ,
         വീണതൻ മണിനാദം തകർന്നുപോയൊ....?
           മനസ്സിൻ കൂട്ടിലെ നീലക്കുരുവീ,
            മാനത്തേയ്ക്കുയർന്നു    പോയോ...?
             ഓണവില്ലിൻ ഞാണൊലി
കേട്ടു കഴിഞ്ഞകാതുമായ് ഞാൻ!

X                                x     '                 X

(3)  
      പോകട്ടെ, ഞാൻ പോയിടട്ടെ,
       ഓമൽക്കുരുവിയെ തേടിപ്പോയിടട്ടെ.
         ഓമൽക്കുരുവിക്കൊരു വിരുന്നു
നൽകേണം,
         ഓമൽക്കിനാവാം വിഭവങ്ങൾ
പങ്കിടേണം.

x          '                X                    X

(4)
       അലകൾ... കരളിന്നലകൾ അകലങ്ങളിൽ,
        അലഞ്ഞുമറിഞ്ഞിടുന്നൂ
ചെന്നുരകളായ്.
          അലയും മറയും തിരയെ
നിലയ്ക്കുനിർത്താൻ,
           കരിങ്കൽ കോട്ടയൊന്നു തീർത്തിടട്ടെ.
            വന്നൂ പലതും മമ ചുറ്റുമായ്
             വന്നൂ പല കിനാക്കളും
              വസന്തങ്ങളും.

X                                 x                      x